Friday, July 3, 2026

Virtuous men and the vile world

 

This is an article I wrote for The Times of India in March 2025 to mark the 24th anniversary of G. Aravindan's passing. Today, when I came across a blog post on the complete edition of Cheriya Manushyarum Valiya Lokavum—particularly the story behind the design and archiving of that seminal work—I was reminded of this piece. Unfortunately, the original link is no longer available, so I am sharing the article here on my blog.

P Sudhakaran

Long before the graphic novel, G Aravindan used the comic format to evoke loss of innocence and the unravelling of history.

Almost 17 years before American comic artist Will Eisner published A Contract with God, which formally defined the concept of a graphic novel, there appeared a full page comic strip on the back page of the Republic Day edition of Mathrubhumi weekly in 1961.

A story that began with a critique on the Republic Day in a subtle manner, G Aravindan's Cheriya Manushyarum Valiya Lokavum (Little Men and the Big World) opened readers of the '60s and '70s to a new reading experience. Aravindan introduced Ramu, the protagonist, to a readership that was used to cartoon strips where characters never aged and time stood still, as was the case with the evergreen Bobanum Moliyum! Aravindan's characters grew and they passed through the milestones of history , both cultural and political. From G Sankara Kurup's winning the Jnanpith to the Indo-China war and the death of Nehru and Che Guevara, the Malayali passion for Bengali and global literature, the library movement, he unveiled a vast world before the readers with the confidence that they could comprehend it.

Unlike in ordinary comic strips, in Cheriya Manushyarum Valiya Lokavum space and time were clearly defined observes noted cartoonist, author and graphic narrator E P Unny . “It was Aravindan who gave us a reading experience comparable to that of Europe and the US where there was an advanced cartooning culture,“ he says. “It certainly wasn't a pre-set novel, in terms of having a well-defined plot, because he had no model before him in that medium and thus it became open to the passage of time.“ The story began with the ordinary life and ambitions of a youth in the '60s who maintained certain values in life. The city, with all its hustle-bustle, became a lively space that never questioned an individual's identity. But he ended up being part of what he hated as a youth, as was the case with some of his peers, thus making it the chronicle of th loss of innocence. loss of innocence.

As Ramu loses his innocence and becomes part of corrupt practices, the world around him shrinks. The frames that once portrayed life in graphic details become blank depicting how he got cut off from the vast world as he climbed the social ladder, thus making the text and images mutually complementary .

A work that began as a comic strip and slowly assumed the character of a graphic novel, it can be seen as the visual ethnography of Kerala society , according to cartoonist and researcher Gokul Gopalakrishnan. “The importance of Aravindan as a comic-strip artist rests in how he managed to conceptualize those issues which were deemed outside the scope of so-called `low art' medium. It sort of drove the point home that art in itself could not be `high' or `low' by virtue of any specific medium,“ Gopalakrishnan says in a study .

Though the comic strip was well received, ironically it had an abrupt ending in 1973. According to Unny , the way it ended is itself a comment on Kerala society .“Aravindan must have sensed intuitively that coherence is gone from the social life of Malayalis... A cartoon has kind of a prophetic nature that anticipates early social signs.“

But where Aravindan stopped, the next generation began their journey into the world of the graphic novel. That is the legacy of Cheriya Manushyarum, Valiya Lokavum.



 


Tuesday, March 3, 2026

ആ പെൺകുട്ടികൾ ഉറങ്ങുകയാണ്


ആ പെൺകുട്ടികൾ ഉറങ്ങുകയാണ് 
ഇല്ല...
ബോംബറുകളുടെ ചീറിപ്പാച്ചിൽ 
അവരെ ഉണർത്തില്ലിനി 
ഭൂകമ്പങ്ങൾ അവരെ കുലുക്കില്ല.
അവർ ചിരിച്ച് പടിയിറങ്ങിപ്പോന്ന വീട്ടിൽ 
കാത്തിരിപ്പുണ്ടൊരു കളിപ്പാവ 
അകത്തളങ്ങളിലൂടെ 
സ്വപ്നസഞ്ചാരം നടത്തുന്ന 
ഒരു കുഞ്ഞുവിമാനം...
കാത്തിരിക്കുന്നുണ്ടാവാം 
ഒന്നുമറിയാതെ 
അവരുടെ വളർത്തോമനകൾ
കിളികൾ... പൂച്ചക്കുഞ്ഞുങ്ങൾ 
ആറിയിരിക്കുന്നു 
തീൻമേശയിൽ അവരെ കാത്തിരിക്കുന്ന 
മധുരം 
രുചികളേതുമറിയാതെ 
അവർ ഉറങ്ങുകയാണ് ...
ശമനമില്ലാതൊഴുകുകയാണ് 
അമ്മയുടെ കണ്ണീർ... രക്തനദി 
ബോംബറുകൾ 
ചീറിപ്പായുകയാണ് ...
അപ്പോഴും 
തീപ്പടരുന്ന ശ്മശാനങ്ങളിൽ 
അവർ ഉറങ്ങുകയാണ്..
ഋതുഭേദങ്ങൾ നിശ്ചലമാവുകയാണ്...
ആ പെൺകുട്ടികൾ ഉറങ്ങുകയാണ്.

Wednesday, February 18, 2026

ജയചന്ദ്രന്‍ - ഒരിയ്ക്കലും അസ്തമിയ്ക്കാത്ത ഈ നിമിഷത്തിന്‍റെ അനശ്വരത


പി സുധാകരന്‍
ഏതായിരുന്നു ഞാന്‍ ആദ്യം കേട്ട ജയചന്ദ്രന്‍ ഗാനം? സുപ്രഭാതം... സുപ്രഭാതം.... സുപ്രഭാതം... നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളെ.... എനിയ്ക്കന്ന് ഏഴുവയസ്സ് കാണും, കേവലമായ കേള്‍വിയുടെ പ്രായം. അര്‍ത്ഥമറിയാത്ത  ജ്വാലാമുഖി എന്ന വാക്ക് ഉള്ളില്‍ തരിച്ചുനിന്നു. ആ പാട്ട് പാടുമ്പോള്‍ ജയചന്ദ്രന് ഏതാണ്ട് മുപ്പത് വയസ്സ് കാണുമായിരിയ്ക്കും. പിന്നീട് കൗമാരത്തില്‍ വീണ്ടും കേള്‍ക്കുമ്പോള്‍ വാക്കുകള്‍ക്കപ്പുറം തന്‍റെ സ്വരംകൊണ്ട് പ്രണയത്തിന്‍റെ 'ജ്വാലാമുഖം'  സൃഷ്ടിച്ച ഒരാളെയറിഞ്ഞു:
വസന്തവും ശിശിരവും
കുളിക്കാനിറങ്ങുന്ന വനസരോവരമേ
നിന്‍റെ നീലവാര്‍മുടി ചുരുളിന്‍റെയറ്റത്തു
ഞാനെന്‍റെ പൂ കൂടി ചൂടിച്ചോട്ടെ.
ഇന്നത് വീണ്ടും കേള്‍ക്കുമ്പോള്‍ അറിയുന്നു യൗവനത്തിന്‍റെ തീവ്രതയേക്കാളപ്പുറം മദ്ധ്യവയസ്സിന്‍റെ ഒരു പാകപ്പെടലാണ് അന്നും ആ പാട്ടുകളില്‍ അനുഭവിച്ചതെന്ന്. സിനിമയില്‍ പ്രേം നസീറിനെപ്പോലെ സിനിമാപ്പാട്ടില്‍ യേശുദാസ് നിറഞ്ഞുനിന്ന ആ കാലത്ത് ജയചന്ദ്രന്‍ ഞങ്ങളുടെ തലമുറയ്ക്ക് വ്യത്യസ്തമായൊരു ശബ്ദമായിരുന്നു. ഇത്തിരി മിനുമിനുപ്പ് കുറഞ്ഞ, ആരെയും പ്രണയിയാക്കാന്‍ പോന്ന ശബ്ദം. റേഡിയോവിലൂടെ ജയചന്ദ്രന്‍ കാലാതീതനായി ഒഴുകി. കല്ലോലിനീ... പ്രിയ കല്ലോലിനീ...  പ്രണയികളുടെ വീട്ടില്‍ സംഗീതം ഒരിയ്ക്കലും ഒടുങ്ങുന്നല്ലെന്ന റൂമിയുടെ വാക്യംപോലെ ഞങ്ങളില്‍ ജയചന്ദ്രന്‍ നിറഞ്ഞു.
എണ്‍പതുകളുടെ തുടക്കത്തില്‍ കൂടുതല്‍ വീടുകളില്‍ വൈദ്യുതി വരാന്‍ തുടങ്ങിയതോടെ ബാറ്ററിയില്‍ ഓടുന്ന റേഡിയോവില്‍ നിന്നും ഞങ്ങള്‍ക്ക് ടേപ്പ്റിക്കോര്‍ഡറുകളിലേക്ക് കൂടി കുടിയേറാനുള്ള അവസരം ലഭിച്ചു. അത് ടേപ്പ് റെക്കോര്‍ഡറുമായി വരുന്ന ഗള്‍ഫുകാരുടെ കാലംകൂടിയാണ്. ഒരേ കാസറ്റില്‍ യേശുദാസും ജയചന്ദ്രനും എസ് ജാനകിയും പി സുശീലയുമെല്ലാം നിറഞ്ഞു. എന്നിട്ടും കൊതി തീരാതെ ആകാശവാണിയിലെ പാട്ടുകള്‍ ഞങ്ങള്‍ കാസറ്റുകളില്‍ റെക്കോര്‍ഡ് ചെയ്തു, ആവര്‍ത്തിച്ച് കേട്ടു.
ചെത്തിമിനുക്കാത്ത ഒരു ശബ്ദമുണ്ടായിരുന്നു ജയചന്ദ്രന്. എവിടെയോ ഒരിത്തിരി പരുക്കന്‍ മട്ടില്‍. പക്ഷെ അതിനൊരു വശ്യത ഉണ്ടായിരുന്നു. അക്കാലത്തൊക്കെ താടി വളര്‍ത്തിനടന്ന ഏട്ടന്മാരുടെ നിരാശതയോന്നും ആ ശബ്ദത്തെ ബാധിച്ചിരുന്നില്ല. അതായിരുന്നു ആ കാലം. കാല്പനികത പൂത്തുലയുമ്പോഴും 'നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ' എന്നുപറഞ്ഞ് കടമ്മനിട്ട കവിതയില്‍ പുതിയൊരു കാവ്യരാഷ്ട്രീയത്തിന് തീകൊളുത്തിയ കാലം. അവിടെയായിരുന്നു അത്തരം കവിതകള്‍പോലെ ജയചന്ദ്രന്‍ അവരെയും ബാധിച്ചത്; കുടഞ്ഞുകളയാനാവാത്തവിധം ആ പാട്ടുകള്‍ ഉള്ളില്‍ നിറഞ്ഞു.

ഒരു പാട്ട് പലപ്പോഴും നമ്മുടെ മനസ്സില്‍ നിറയുന്നത് അതിന്‍റെ പല്ലവികൊണ്ടാവില്ല, അതിനപ്പുറമുള്ള മൗനത്തിന്‍റെ പുറംതോട് പൊട്ടിച്ച് കടന്നുവരുന്ന അടുത്ത വരികള്‍  കൊണ്ടാണ്. 'ഇനിയെന്നു കാണും നമ്മള്‍ തിരമാല മെല്ലെ ചൊല്ലി... ചക്രവാളമാകെ നിന്‍റെ ഗദ്ഗദം മുഴങ്ങീടുന്നൂ' എന്നുപാടിയ ശേഷം 'കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ കനകാംബരങ്ങള്‍ വാടി, കടത്തുവള്ളം യാത്രയായി യാത്രയായീ... കരയില്‍ നീ മാത്രമായി' എന്ന് പാടിച്ച് ഉള്ളില്‍ വിങ്ങല്‍ നിറച്ച ഗായകന്‍. വരികള്‍ക്കിടയിലെ നിശ്വാസങ്ങള്‍ക്ക് ഒരുപാടൊരുപാട് അര്‍ത്ഥമുണ്ടെന്നു പറഞ്ഞവന്‍. ഒടുവില്‍ നിന്നും തുടക്കത്തിലേയ്ക്ക് നടക്കുന്നതിന്‍റെ സൗന്ദര്യം. ഒരു പുസ്തകം സുന്ദരമാവുന്നത് ആദ്യംതന്നെ അതിന്‍റെ അവസാനപുറം വായിച്ചാലും വീണ്ടും അത് ആദ്യം തൊട്ട് വായിക്കാന്‍ പ്രേരിപ്പിക്കുമ്പോഴാണ്, അവസാന വരിയിലേയ്ക്ക് നമ്മളെ നടത്തുമ്പോളാണ്; 'വിഫലമായ മധുവിധുവാല്‍, വിരഹശോക സ്മരണകളാല്‍
അകലെയെന്‍ കിനാക്കളുമായ് ഞാനിരിക്കുന്നു, സഖീ, ഞാനിരിക്കുന്നു എന്ന് പാടിക്കേട്ട ശേഷം 'ഹര്‍ഷബാഷ്പം തൂകി വര്‍ഷപഞ്ചമി വന്നു..' എന്ന വരികളിലേയ്ക്ക് നടക്കുന്നപോലെ.
ജയചന്ദ്രന്‍ പാടിയ പാട്ടുകള്‍ കേള്‍ക്കുമ്പോഴൊക്കെ തോന്നാറുണ്ട് ഈ നിമിഷം... അതിന്‍റെ അന്വശ്വരതയാണ് ജയചന്ദ്രന്‍റെ ശബ്ദത്തിനെന്ന്. ധ്വനികൊണ്ട് വാക്കുകളുടെ അര്‍ത്ഥം മാറ്റുന്ന രാസവിദ്യ. ഒരുപക്ഷെ അന്‍പതുകളിലേയ്ക്ക് കാലെടുത്തുവെയ്ക്കുമ്പോഴായിരിയ്ക്കും ഒരാള്‍ ആ ശബ്ദത്തെ ഏറ്റവുമധികം ഇഷ്ടപ്പെടാന്‍ തുടങ്ങുക എന്നെനിയ്ക്ക്  തോന്നുന്നു. എല്ലാ ഭൗതികതയ്ക്കുമപ്പുറം പ്രണയം ചിറകുവിരിയ്ക്കുന്ന കാലം, പ്രണയത്തിനപ്പുറത്തെ ചാരുതയിലേയ്ക്ക് മനുഷ്യബന്ധങ്ങള്‍ വളരുന്ന പ്രായം. ഇത് രണ്ടും പരസ്പരപൂരകങ്ങളാണ്. ആ പ്രായത്തെ നിശ്ചലാവസ്ഥയില്‍ നിര്‍ത്തി ഉള്ളില്‍ നിറയുകയാണ് ജയചന്ദ്രന്‍ എന്ന ഗായകന്‍.
എവിടെയോ ഒരു നഷ്ടബോധം നമ്മളിലുണര്‍ത്തും ജയചന്ദ്രന്‍റെ സ്വരം, മറ്റുചിലപ്പോള്‍ ഒന്നും നഷ്ടപ്പെടുന്നില്ല എന്ന തോന്നലും. എഴുത്തിന്‍റെ സൗന്ദര്യത്തെ വാക്കുകളുടെ അതിരുകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകുന്ന മാന്ത്രികതയാണത്. അവിടെ നമ്മള്‍ ഒരേകാകിയുടെ ഹൃദയതാളം കേള്‍ക്കും, സന്ധ്യയുടെ നിഴല്‍വീണ വഴികള്‍ കാണും. പ്രണയത്തെ താരാട്ടും താരാട്ടിനെ പ്രണയവുമാക്കുന്ന  അനുഭവം ഉള്ളില്‍ നിറയും.  

'രാജീവനയനേ' എന്ന് തുടങ്ങുന്ന പാട്ടില്‍ 'ഉറങ്ങുന്ന ഭൂമിയെ നോക്കി, ഉറങ്ങാത്ത നീലാംബരം പോല്‍
അഴകേ നിന്‍ കുളിര്‍മാല ചൂടി അരികത്തുറങ്ങാതിരിക്കാം അരികത്തുറങ്ങാതിരിക്കാം..' എന്ന് ജയചന്ദ്രന്‍ പാടുമ്പോള്‍ അത് അദ്ദേഹം പാടുകയാണെന്നു നമ്മള്‍ മറന്നുപോകും. ആരോ അരികില്‍ ഇരുന്ന് മന്ത്രിയ്ക്കുംപോലെ. 'എന്‍ കാവ്യശബ്ദാലങ്കാരം നിന്‍ നാവില്‍ കിളികൊഞ്ചലായി എന്ന് പറയുമ്പോള്‍' ഒരേസമയം പ്രണയത്തിന്‍റെ ആര്‍ദ്രതയും കൈകുമ്പിളില്‍ ഉറങ്ങുന്ന ശൈശവത്തിന്‍റെ നിര്‍മ്മലതയും നമ്മളറിയും. അവിടെയാണ് ജയചന്ദ്രന്‍ മറ്റുള്ളവരില്‍ നിന്നും മാറിനില്‍ക്കുന്നത്, നിര്‍വചനങ്ങള്‍ക്കപ്പുറം പോകുന്ന സ്നേഹഭാവംകൊണ്ട്. പ്രണയം ഏകാന്തമായൊരു തുരുത്തല്ല, ഒരുപാട് ചില്ലകളും ചിറകുകളും വർണ്ണങ്ങളുമുണ്ടതിന്. 
സംഗീതം ഒരു കര്‍മ്മം കൂടിയാണ്, തലമുറകളെ ബന്ധിപ്പിക്കുന്ന കര്‍മ്മം. 'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ, എന്നോമലുറക്കമായ് ഉണര്‍ത്തരുതേ' എന്ന ലളിതഗാനത്തില്‍ ഇത്രയും പ്രണയം നിറയ്ക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക'? അതും അതിന്‍റെ വാത്സല്യഭാവം ഒരുതുള്ളിപോലും ചോരാതെ. ഒറ്റയ്ക്കിരുന്നു പാടുമ്പോഴും ഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടാക്കുന്നത് സംഗീതത്തെ കവിതയ്ക്ക് മേലെ പ്രതിഷ്ഠിക്കുന്ന ഒരു മായാജാലമാണ്. ആ മായാജാലമറിയുന്നവര്‍ കണ്ണുനീര്‍തുള്ളികൊണ്ട് നക്ഷത്രങ്ങളെ തീര്‍ക്കും. സച്ചിദാനന്ദന്‍റെ ഇരുപത് വയസ്സായ മകള്‍ക്കൊരു താരാട്ടുപാട്ടില്‍ ഇങ്ങനെയൊരു വരിയുണ്ട്, 'സ്വര്‍ഗ്ഗത്തിനോര്‍മ്മപോല്‍, മറ്റൊരുഭൂമിതന്‍, പുല്ലാങ്കുഴലില്‍ വിടര്‍ത്തുക പുഞ്ചിരി.' ഇരുപത് വയസ്സായ മകള്‍ക്ക് വേണ്ടി മാത്രമല്ല, അറുപത്തിലെത്തിയ ജീവിതസഖിയ്ക്ക് വേണ്ടിയും താരാട്ടുപാട്ട് പാടാം എന്ന് ജയചന്ദ്രന്‍റെ ശബ്ദം പറയുന്നു; ഒരുപക്ഷെ നമ്മള്‍ യുവാക്കളാവുന്നത് മദ്ധ്യവയസ്സിലാണെന്നും അവിടെ നമ്മള്‍ ജീവിതത്തിന്‍റെയും സ്വപ്നങ്ങളുടെയും നങ്കൂരമിടുന്നുവെന്നും. ആ അവസ്ഥയില്‍ പോലും, പൊങ്കലും പൊന്നോണവും സംക്രമസന്ധ്യകളും എന്നോപറന്നകന്ന മരുഭൂമിയില്‍,  ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാനായി ഒരു പുഷ്പം മാത്രം പൂങ്കുലയില്‍ ബാക്കി നിര്‍ത്തുന്ന പ്രതീക്ഷയുടെ ഭാവമാണ് ജയചന്ദ്രന്‍റെ സ്വരത്തിന് .

ആ പ്രതീക്ഷയുടെ സ്വരം ശരിയ്ക്കും അറിയണമെങ്കില്‍ ജയചന്ദ്രന്‍ പാടിയ ചില യുഗ്മഗാനങ്ങള്‍ കൂടി കേള്‍ക്കണം. 'ഒരു ദൈവം തന്ത പൂവേ....', 'മൗനം പോലും മധുരം...', 'ശരദിന്ദു മലര്‍ദീപ നാളം നീട്ടി...' അങ്ങിനെയങ്ങിനെ. ആ പ്രതീക്ഷതന്നെയാണ് മഴവില്ലിന്‍ ഊഞ്ഞാല, മാഞ്ചോട്ടിലൊരൂഞ്ഞാല
നിനക്കിരികാന്‍ ഇണക്കി വന്നൂ, നീലക്കുയിലേ....വന്നീടുക നീ എന്ന് പാടുമ്പോള്‍ നമ്മള്‍ അനുഭവിയ്ക്കുന്നതും. പക്ഷെ അവിടെയെവിടെയോ 'രാസാത്തി ഉന്നെ കാണാതെ നെഞ്ച് കാറ്റാടി പോലാടുത്' പോലെ ഒരു വിരഹമുണ്ട്. പ്രണയത്തിനും വിരഹത്തിനുമിടയിലെ നൂല്‍പ്പാലം ജയചന്ദ്രന്‍റെ പാട്ടുകളില്‍ നമ്മള്‍ അനുഭവിയ്ക്കും.
ചില ശബ്ദങ്ങളെ നമ്മള്‍ പ്രണയിയ്ക്കും. ചില കഥാപാത്രങ്ങളെയും. 'ടീച്ചര്‍ജി, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, വഴിയില്‍ തടഞ്ഞ് നിര്‍ത്തില്ല, പ്രേമലേഖനമെഴുതില്ല, ഒന്നും സങ്കല്പിക്കാതെ വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്' എന്ന് 'മഞ്ഞി'ലെ വിമലയോട് പറഞ്ഞ് മരണത്തിലേയ്ക്ക് നടന്നുമറഞ്ഞ സര്‍ദാര്‍ജി അവര്‍ക്ക് വേണ്ടി ഒരു പാട്ട് പാടിയിരുന്നെങ്കില്‍ അതിന് ആരുടെ ശബ്ദമായിരിയ്ക്കും? പാണ്ഡവപുരത്തെ ദേവിയെ തേടിവന്ന ജാരന്‍ അവര്‍ക്ക് വേണ്ടി പാടിയാല്‍? അതെ നമ്മുടെ കല്പനകള്‍ താലമെടുക്കുന്ന വന്യസങ്കല്പങ്ങളില്‍ പോലും നിറയുന്ന ഒരു ശബ്ദമുണ്ട്, ഇടയ്ക്കെവിടെയോ മൗനം കൊണ്ട് തൊങ്ങലിട്ട ഒരു ശബ്ദം. നിശ്ചലമായ ജലപ്പരപ്പില്‍ ഒരു വെള്ളാരംകല്ലു വീഴുമ്പോള്‍ തെളിയുന്ന കുഞ്ഞോളങ്ങളുടെ നടുക്ക് ഒരു ജലസ്തംഭം പോലെ അതുയരുന്നു. അനന്തകാലത്തില്‍ ഈ നിമിഷംപോലെ അത് അനശ്വരമാവുന്നു. അവിടെ നമ്മള്‍ നക്ഷത്രവും ആകാശവും കാണുന്നു. എല്ലാ ഋതുക്കളും വസന്തമാവുന്നു. അതെ, ജയചന്ദ്രന്‍ ഈ നിമിഷത്തിന്‍റെ ഗായകനാണ്... ഒരിയ്ക്കലും അസ്തമിയ്ക്കാത്ത ഈ നിമിഷത്തിന്‍റെ ഗായകന്‍.


Monday, January 12, 2026

When Buddha Walks

 P. Sudhakaran

There is the Buddha, walking in silence,
not away from the world but through it.
Each step arrives with care,
no panting, no preaching.
There is the messenger of peace, unarmed,
walking with time, carrying no flag
except the human heart.
They desire nothing, dream nothing for themselves.
Their only dream is that the world
may unlearn its hunger for blood.
They walk so that you, wherever you stand,
whatever tongue you speak,
may remember how peace feels
inside the body.
And there is the dog, small,
walking with them, not behind, not ahead,
but beside.
It knows no doctrine.
It knows no nations.
Yet it walks as light walks,
present, unclaiming, without shadow.
Empires shout. Markets tremble.
Generals rehearse their futures.
The war-mongers bark.
The dog of peace walks on,
speaking silence,
living a language older than borders.



Thursday, October 9, 2025

ഇനി നമുക്ക് പത്മിനിയെ മെയ് മാസത്തിൽ നിന്നും മോചിപ്പിക്കാം

 


പി സുധാകരന്‍

പത്മിനിയെക്കുറിച്ചുള്ള ചര്‍ച്ചകളെല്ലാം, അറിയാതെയാണെങ്കിലും ജന്മദേശത്തിലേക്ക് ചുരുങ്ങിപ്പോയി എന്ന് പറയാതെ വയ്യ. അവരുടെ മദിരാശി ജീവിതം പോലും ഒരുതരത്തില്‍ കാടഞ്ചേരിയിലെ ബാല്യകൗമാരങ്ങളുടെ ഒരു തുടര്‍ച്ചയെന്നോണമാണ് നമ്മള്‍ നോക്കിക്കണ്ടത്. ഒരു പക്ഷെ ഇതിന് കാരണം മെയ് മാസത്തിലുടക്കിപ്പോയ അവരുടെ ജീവിതത്തെ മറ്റു പല കാര്യങ്ങളിലുമെന്നപോലെ സാഹിത്യാധിഷ്ഠിതമായി മലയാളി വായിക്കാന്‍ ശ്രമിച്ചു എന്നതാണ്. പത്മിനിയുടെ മരണശേഷം എഴുതിയ ഓര്‍മ്മക്കുറിപ്പില്‍ കവി ഇടശ്ശേരി തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. സാഹിത്യം പോലെ മലയാളിക്ക് ചിത്രകല പരിചിതമല്ലെന്ന് മാത്രമല്ല അത് ഒട്ടും അഭിമതവുമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഒരു കുട്ടി സാഹിത്യരചനക്കൊരുങ്ങുമ്പോള്‍ പണ്ടത്തെപ്പോലെ രക്ഷിതാക്കള്‍ ശാസിക്കാറില്ല, എന്നാല്‍ പത്മിനിയുടെ കൗമാരകാലത്ത് പോലും മുതിര്‍ന്നവരുടെ കണ്ണില്‍ ചിത്രരചന സമയംകൊല്ലിയായ ഒരു പാഴ്‌വേലയായിരുന്നു. വരകൊണ്ട് നശിച്ച് പോകും എന്ന് വീട്ടുകാര്‍ കരുതിയ പെണ്‍കുട്ടിയെ വലിയ സാധ്യതകളുടെ ചക്രവാളങ്ങള്‍ കണ്ടെത്താന്‍ ഏറ്റവും സഹായിച്ചത് അവരുടെ അമ്മാവന്‍ ടി.കെ.ദിവാകരന്‍ തന്നെയാണ്. 

ലോകം മുഴുവനും മാറുമ്പോഴും മാറാതെ നിന്ന നായര്‍ തറവാടുകളുടെ എല്ലാ പരാധീനതയും പേറിയ ഒരു കുടുംബമായിരുന്നു പത്മിനിയുടേതും. പാരമ്പര്യമെന്നും പൈതൃകമെന്നും അവര്‍ കരുതിയതിനെ ചോദ്യം ചെയ്യുന്ന എല്ലാ നിലപാടുകളേയും സദാചാരവിരുദ്ധമെന്ന് മുദ്രകുത്തി പടിക്കുപുറത്താക്കുന്ന കുലമഹിമയുടെ എല്ലാ പ്രശ്‌നങ്ങളും കൗമാരത്തിലെ നേരിട്ടാണ് പത്മിനി എന്ന വ്യക്തിയും കലാകാരിയും വളര്‍ന്നത്. അതുകൊണ്ട് തന്നെ സ്ത്രീ അവളുടെ ശരീരം കാമനകള്‍ ഇതെല്ലാം വരയിലൂടെ ആവിഷ്‌ക്കരിച്ചപ്പോള്‍ അവര്‍ക്ക് കുപ്രസിദ്ധിയാണ് കുടുംബത്ത് കൈവന്നത് എന്നതില്‍ ഒട്ടും അത്ഭുതം തോന്നേണ്ടതില്ല. 


പത്മിനി ചിത്രങ്ങള്‍ തന്റെ ബാല്യ കൗമാരങ്ങളില്‍ മനസ്സില്‍ പതിഞ്ഞ ഭൂമികയിലാണ് നിലനിന്നതെങ്കിലും അവക്ക് ഒരു സ്ത്രീപക്ഷ സാമൂഹ്യ രാഷ്ട്രീയ നിലപാടുണ്ട്. അവ നല്ലൊരു പരിധിവരെ പരുക്കന്‍ മട്ടിലുള്ളതാണ് താനും. അവരുടെ ചിത്രങ്ങള്‍ മറ്റ് സമകാലികരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായതും ഈ രാഷ്ട്രീയം കൊണ്ടു തന്നെയാണ്. പത്മിനിയെക്കുറിച്ച് പറയുമ്പോഴെല്ലാം തന്നെ നമ്മള്‍ വരക്കുന്ന കാഴ്ച്ചയുടെ നേര്‍വര നേരെ ചെന്നെത്തുന്നത് അമൃതാ ഷെര്‍ഗിള്‍ എന്ന നാഴികക്കല്ലിലേക്കാണ്. ഒരു സ്ത്രീയെന്ന നിലയില്‍ പദ്മിനിക്കു മുന്‍പ് കലാകാരി പട്ടം നേടിയെടുക്കാനായ ഒരേയൊരു വ്യക്തി അവരായിരുന്നു എന്നതാണ് ഇതിനു കാരണം. പക്ഷെ ഒരു കലാകാരിയെ മറ്റൊരു കലാകാരിയുമായി മാത്രമേ താരതമ്യം ചെയ്യാവു എന്നുണ്ടോ? ഗോഗിനും റെംബ്രാന്‍ഡുമെല്ലാം അവരുടെ ഇരുണ്ട വര്‍ണ്ണങ്ങള്‍ കൊണ്ട് പദ്മിനിയുടെ സര്‍ഗജീവിതത്തെ പ്രകോപിപ്പിച്ചിരുന്നിരിക്കാം. പക്ഷെ  എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തമായിരുന്നു അവരുടെ സമീപനം; അതിനു മറ്റു സമാന്തരങ്ങള്‍ ഇല്ലായിരുന്നു താനും. 


പദ്മിനി ഉപയോഗിച്ച വർണ്ണങ്ങൾ, അവർ നിഴലും വെളിച്ചവും ഉപയോഗിച്ച രീതി, അവർ തന്റെ കാലത്തെയും സമൂഹത്തെയും തന്റെ ചിത്രങ്ങളിലൂടെ എങ്ങിനെ രേഖപ്പെടുത്തി എന്നത്, അവയിൽ നിറഞ്ഞുനിൽക്കുന്ന വിഷാദം ഇതെല്ലാം സാഹിത്യത്തെ മാറ്റിനിർത്തി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ചിത്രകലയില്‍ വളരെ പ്രൊഫഷണല്‍ ആയിത്തന്നെ സജീവമായപ്പോഴും പത്മിനിയുടെ മനസ്സില്‍ തന്റെ നാട്ടിന്‍പുറം ഒരു ദൃശ്യനുഭവമായി നിലനിന്നത് അതിന്റെ കാല്പനിക തലത്തില്‍ ആയിരുന്നില്ല, അതിനുമപ്പുറം ആഴത്തില്‍ പതിഞ്ഞ ബിംബങ്ങള്‍ എന്ന നിലക്കായിരുന്നു. എല്ലാവരും പറയുന്നത് കേൾക്കുകയും എന്നാൽ സ്വന്തം നിലയിൽ മാത്രം വരയ്ക്കുകയും ചെയ്ത ചിത്രകാരിയായിരുന്നു പത്മിനി എന്ന് കോളേജിൽ അവരോടൊപ്പം പഠിച്ചവർ പറയാറുണ്ട്. മറ്റാർക്കും അത്ര എളുപ്പത്തിൽ പകർത്താനാവാത്ത ഒരു വഴി അവർ വെട്ടിയിരുന്നു. പക്ഷെ പത്മിനിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മിക്കതും പുരുഷന്മാര്‍ അടക്കിവാഴുന്ന കലാരംഗത്തേയ്ക്ക്  പടപൊരുതി കടന്നുവന്ന്,  ഒരു കൊള്ളിയാന്‍പോലെ മിന്നി അസ്തമിച്ച സ്ത്രീ എന്നതിനപ്പുറം പോയില്ല. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പത്മിനി ഇനിയും വിശകലനം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

ചിത്രകലാ ലോകത്തിന്റെ മായികതയില്‍ അഭിരമിക്കാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത പത്മിനി ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ന് താരതമ്യം ചെയ്യപ്പെട്ടേക്കുക കെ ജി സുബ്രമണ്യനെപ്പോലെ ഒരു മഹാമേരുവിനോടായിരിക്കും. കെജിഎസ്സിനെ  പോലെ തന്നെ ഒരു തരത്തില്‍ ദ്രാവിഡിന്‍ സ്വഭാവ വിശേഷങ്ങള്‍ പത്മിനിയിലും കാണാം. അദ്ദേഹത്തെ പോലെ തന്നെ വരയായിരുന്നു പത്മിനി ചിത്രങ്ങളുടെയും അടിസ്ഥാനം. 

തീര്‍ത്തും വ്യത്യസ്തമായ ഒരു സാമൂഹ്യരാഷ്ട്രീയ ചുറ്റുപാടിലാണ് പത്മിനിയുടെ കലാപ്രവര്‍ത്തനം തുടങ്ങിയതെങ്കിലും ഒരു തരത്തില്‍ വിശാലമായൊരു ഇടതു ദര്‍ശനം പത്മിനിയെ സ്വാധീനിച്ചിരിക്കാം എന്നു തോന്നുന്നു. പക്ഷെ ഒന്നും തന്നെ ഒരു പരിധിക്കപ്പുറം സ്വാധീനിക്കരുത് എന്ന നിര്‍ബന്ധബുദ്ധി അവര്‍ക്കുണ്ടായിരുന്നു. ഗുരുക്കന്മാരില്‍ നിന്നും വേണ്ടതെല്ലാം ഉള്‍ക്കൊള്ളുകയും എന്നാല്‍ അവരില്‍ നിന്നും അടുത്തപടിയിലേക്ക് കടന്ന് സ്വന്തമായൊരു അസ്ഥിത്വം ഉണ്ടാക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ രീതി. കെ.ജി.എസ് പറഞ്ഞതുപോലെ സ്വന്തം കാലുറപ്പിക്കാന്‍ പാകമാവും വിധം ഉള്ള ഒരു അസ്ഥിത്വം കലാരംഗത്ത് രൂപപ്പെടുത്തിയെടുക്കുക തന്നെയായിരുന്നു അവരുടെ ലക്ഷ്യം. 


പത്മിനിക്കൊപ്പം മദിരാശിയില്‍ പഠിച്ച പലരും അബ്‌സ്ട്രാക്ഷനിലേക്കും താന്ത്രിക് രീതികളിലേക്കും കുടിയേറിയപ്പോള്‍ ഇതിനെയെല്ലാം ബോധപൂര്‍വ്വം മാറ്റിനിര്‍ത്താനാണ് പത്മിനി ശ്രമിച്ചത്. പ്രതീകങ്ങളുടെ പിന്‍ബലമില്ലാതെ തീര്‍ത്തും തന്റെതായ രീതിയില്‍ ഒരു ഭാഷയും ശൈലിയും രൂപപ്പെടുത്തിയെടുക്കാനാണ് പത്മിനി എന്നും ശ്രമിച്ചത്. അപൂര്‍വ്വമായി കടന്നുവരുന്ന സര്‍പ്പരൂപങ്ങളൊ പൂച്ചകളൊ ഒരു മെറ്റഫറിന്റെ രൂപത്തിലല്ല മറിച്ച് മൊത്തം കോമ്പോസിഷന്റെ ജൈവീകമായ ഭാവമായാണ് കടന്നുവന്നത്. താന്‍ ജനിച്ചുവളര്‍ന്ന മണ്ണില്‍ നിന്നുതന്നെയായിരുന്നു പത്മിനി തന്റെ കോമ്പോസിഷനുകളുടെ നാരായവേരുകള്‍ കണ്ടെത്തിയത്. 

അറുപതുകളുടെ തുടക്കത്തില്‍ തന്നെ മദിരാശിയിലെ ചിത്രകലാരംഗത്ത് ഒരു സജീവ സാന്നിധ്യമാവാന്‍ പത്മിനിക്കായെങ്കിലും സ്വന്തം നാട്ടില്‍ പ്രത്യേകിച്ചും സ്വന്തം വീട്ടില്‍ അവര്‍ക്കുണ്ടായിരുന്നത് ദുഷ്‌ക്കീര്‍ത്തി മാത്രം എന്നത് ഒരു വൈരുദ്ധ്യമാണ്. എന്നാല്‍ ശരീരമെന്നതിനപ്പുറം സ്ത്രീക്ക് വലിയ അസ്ഥിത്വമൊന്നും കല്പിച്ചു കൊടുക്കാത്ത ശിഥിലമായ ഫ്യൂഡലിസത്തിന്റെ ശേഷിപ്പുകള്‍ പേറുന്ന ഒരു കാലത്താണ് സ്ത്രീയുടെ നഗ്നത ക്യാന്‍വാസിലവതരിപ്പിക്കാന്‍ പത്മിനി ധൈര്യം കാണിക്കുന്നത്. അത് താന്‍ കേവലമൊരു ശരീരമല്ല എന്ന വെളിപ്പെടുത്തലായിരുന്നു. അവനവന്റെ നഗ്നതപോലും ചായക്കൂട്ടില്‍ നിറക്കാന്‍ പത്മിനിക്ക് ഭയമില്ലായിരുന്നു. നഗ്നത ഒരു പ്രഖ്യാപനമാണ്. രതി, ഊര്‍വ്വരത എന്നീ ഭാവങ്ങളെല്ലാം ഒട്ടും കാല്പനികമല്ലാതെയായിരുന്നു പത്മിനി ആവിഷ്‌ക്കരിച്ചത്. ലൈംഗികതയുടെ നിറച്ചാര്‍ത്തുകളില്ലാതെ സ്ത്രീരൂപത്തെ, ഇടക്കാണെങ്കിലും പുരുഷരൂപത്തെയും പത്മിനി അവതരിപ്പിച്ചു. ഈ കോമ്പോസിഷനുകളിലെല്ലാം ലൈംഗികത തീര്‍ത്തും ജൈവികമായ ഒരു ഭാവം മാത്രമാണ്. ഒന്നിലേറെ രൂപങ്ങള്‍, ചിലപ്പോഴെല്ലാം പുരുഷന്മാരുമായി ചേര്‍ന്നു കൊണ്ടുതന്നെ അവതരിപ്പിക്കപ്പെടുമ്പോഴും അവയില്‍ രതിഭാവത്തെക്കാളധികം നിറഞ്ഞുനിന്നത് കൊടിയ ഏകാന്തതയാണ്.

ആദ്യകാലത്ത് പത്മിനിയുടെ ഇരുണ്ടരൂപങ്ങള്‍ക്ക് ഗോഗിന്റെ ചിത്രങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും പിന്നീടവര്‍ അതിനെ മറികടക്കുകയും സ്വന്തമായൊരു ഇരുള്‍ സൃഷ്ടിക്കുകയും ചെയ്തു. ആ ഇരുള്‍ പക്ഷെ റംബ്രാന്റോ ഗോഗിനോ സൃഷ്ടിച്ച ഇരുളല്ല. സൂര്യവെളിച്ചം പതിയെ മാത്രം കടന്നുവരുന്ന കേരളത്തിലെ കാവുകളിലെ ഇരുളാണത്, നാട്ടുവഴികളിൽ വീഴുന്ന ഇരുൾ. നീലിമ കലര്‍ന്ന ആ ഇരുള്‍ എന്നത് വെളിച്ചത്തെക്കുറിച്ചുള്ള തിരിച്ചറിവാണ്. എല്ലാ വെളിച്ചത്തേയും ഉള്ളിലേക്ക് വലിച്ചെടുക്കാന്‍ മാത്രം സാന്ദ്രമായ ഗ്രാമ്യമായ ഇരുള്‍. പില്‍ക്കാലത്ത് യൂസഫ് അറയ്ക്കലിന്റെ ചിത്രങ്ങളില്‍ നമ്മള്‍ അനുഭവിച്ചത് തീര്‍ത്തും വ്യത്യസ്തമായ ഒരു ഇരുളാണ്. അകക്കാമ്പിലെ വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ട നഗരങ്ങളിലെ ചേരികളുടെ ഇരുള്‍. വെളിച്ചം തേടുന്ന മനുഷ്യ ജന്മത്തിന്റെ ഇരുള്‍.

ഈ ഇരുള്‍ പത്മിനിയുടെ ഏകാന്തതയുമായും മരണചിന്തയുമായും ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. പത്മിനിയുടെ ചിത്രങ്ങളെ ആവരണം ചെയ്ത് നില്‍ക്കുന്ന ഏകാന്തതയെക്കുറിച്ച് അവരുടെ ഭര്‍ത്താവും ചിത്രകാരനുമായ കെ.ദാമോദരന്‍ തന്നെയാണ് ഏറ്റവും ആഴത്തില്‍ പ്രതിപാദിച്ചത്. ബിംബങ്ങള്‍ ഏതായാലും ശോകദീപ്തമായൊരു ഏകാന്തതയാണ് എല്ലാത്തിലും നിറഞ്ഞുനിന്നത് എന്നദ്ദേഹം പറയുന്നു.

' ...തുടര്‍ന്നങ്ങോട്ട് വീണ്ടും ഒരു വ്യതിയാനം സംഭവിക്കുകയായി. രൂപനിര്‍മ്മിതിയില്‍ അമൂര്‍ത്തങ്ങളായ രൂപസങ്കല്പങ്ങളുടെ സ്വാധീനം ഇവിടം മുതല്‍ പ്രകടമാവുന്നു. അര്‍ത്ഥദ്യോതകമായ സിമ്പലുകള്‍ ചിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. പിന്നീടുള്ള കുറെ ഏറെ ചിത്രങ്ങളുടെ പശ്ചാത്തലം രാത്രികളാണ്. കാലാതീതത്വം തോന്നിക്കുന്ന രാത്രിയുടെ അഗാധത, നീണ്ടുപോകുന്ന നിഴലുകള്‍ അങ്ങിങ്ങായി പൂക്കള്‍ വിരിയിച്ചു നില്ക്കുന്ന മാമരങ്ങള്‍, ചെന്തീകൊണ്ട് പ്രകാശിതമായ പാമ്പിന്‍കാവുകള്‍, ഓണക്കാലവും തിരുവാതിരയും അനുഗ്രഹിച്ച നാട്ടിന്‍ പുറങ്ങള്‍, പ്രേമത്തില്‍ മയങ്ങിയ കാമിനീകാമുകര്‍ - എല്ലാത്തിനും ഏതോ ശോകമൂകമായൊരു പ്രതിധ്വനിയുള്ളതുപോലെ... പത്മിനി ആസന്നമായ മരണം മുന്നില്‍ കണ്ടിരുന്നുവോ?' അവര്‍ ജീവിച്ചിരിക്കെ തന്നെ അത്തരമൊരു ചിന്ത തന്നെ വേട്ടയാടിയിരുന്നുവെന്ന് ദാമോദരന്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. 


അതേസമയം പാരിസ്ഥിതികമായ ഒരു ദര്‍ശനം ഈ ഇരുളിന്റെ പിന്നണിയില്‍ കാണാം.. എല്ലായിടത്തും എല്ലായ്‌പ്പോഴും വെളിച്ചം മാത്രം നിറഞ്ഞുനിന്നാല്‍ ഒരു തുള്ളി നിഴല്‍പോലും ബാക്കിയാവില്ല എന്ന തിരിച്ചറിവ് ഈ ചിത്രങ്ങള്‍ മുന്നോട്ട് വെക്കുന്നു. ഇന്ന് പത്മിനിചിത്രങ്ങളെ, അവയിലെ ഇരുളിനെ പുനരവലോകനം ചെയ്യുകയാണെങ്കില്‍ അത് വെളിച്ചത്തില്‍ മാത്രം കുളിച്ചു നില്ക്കുന്ന നഗരവത്ക്കരണത്തെക്കുറിച്ചുള്ള വിമര്‍ശന പാഠങ്ങള്‍ കൂടിയാണെന്ന് നമുക്ക് പറയാനാവും.

തീക്ഷ്ണമായ വെളിച്ചം മാത്രമുള്ള, മാറിവരുന്ന കാലത്ത് കാവുകളുടെ പ്രസക്തിയും ഇതുതന്നെയാണ്. ഇരുണ്ടവര്‍ണ്ണങ്ങളില്‍ അതല്ലെങ്കില്‍ ഇടതൂര്‍ന്ന വരകളില്‍ പത്മിനി വരച്ചിട്ടത് ഈ ചുറ്റുപാടുകളെയാണ്. മറ്റുപല ചിത്രകലാരീതികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടിരുന്നുവെങ്കിലും അടിസ്ഥാനപരമായി പത്മിനിയുടെ ചിത്രങ്ങള്‍ കേരളീയമായത് ഉള്ളില്‍ നിറഞ്ഞു നിന്ന ഈ ഭൂമികകൊണ്ടു തന്നെയാവാം. ഉത്സവപറമ്പുകളെ വരക്കുമ്പോള്‍ പോലും അവയില്‍ എവിടെയോ ഒരു നിശ്ശബ്ദതയുടെ തുരുത്താണ് പത്മിനി കണ്ടെത്തിയത്. കാലത്തില്‍ ഉറഞ്ഞുപോയ മനുഷ്യരായിരുന്നു ആ കലാകാരിക്ക് ചുറ്റും. 


പത്മിനി ആവിഷ്‌ക്കരിച്ച പ്രകൃതി ഒരു നല്ല നേര്‍ക്കാഴ്ച്ചയല്ലെന്ന് പി.സുരേന്ദ്രന്‍ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. വര്‍ണ്ണത്തെക്കാളധികം രേഖകള്‍ക്ക് പ്രാധാന്യം നല്‍കിയ ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ ദുരൂഹമായൊരു സ്ഥലരാശിയാണെന്ന് അദ്ദേഹം പറയുന്നു. 

പല ചിത്രങ്ങളിലും കുഞ്ഞുങ്ങളുടെ സാന്നിധ്യം തെളിഞ്ഞുനില്ക്കുമ്പോഴും മനസ്സില്‍ ഒരു കുഞ്ഞിനെ കൊണ്ടു നടന്ന പത്മിനിയുടെ ചിത്രങ്ങളിലെ കുട്ടികള്‍ ശൈശവത്തിന്റെ നിഷ്‌കളങ്കരൂപങ്ങളായല്ല പ്രത്യക്ഷപ്പെടുന്നത് എന്നകാര്യം വിചിത്രമായി തോന്നാം. അമ്മമാരുടെ കൈകളിലൊതുങ്ങാത്ത ഈ കുഞ്ഞുങ്ങള്‍ സ്വതന്ത്രമായ ഒരുലോകം കാംക്ഷിച്ചവരായിരിക്കാം. എന്നാല്‍ ഏറ്റവും അവസാനം വരച്ച പട്ടം പറത്തുന്ന പെണ്‍കുട്ടിയിലെത്തുമ്പോള്‍ നിഷ്‌കളങ്കതയില്‍ നിന്നും അനുഭവങ്ങളിലേക്കുള്ള പ്രയാണത്തില്‍ പത്മിനി ചിത്രം ഒരുതരം അബ്‌സ്ട്രാക്ഷന്റെ സ്വഭാവവിശേഷത്തിലേക്ക് നടന്നടുക്കുന്നത് കാണാം. പട്ടംപറത്തുന്ന കുട്ടിയേക്കാള്‍ ആകാശത്തേക്ക് കുതിക്കുന്ന പട്ടത്തിനും സന്ധ്യാംബരത്തിന്റെ ചുവപ്പിനും പ്രാമുഖ്യം കൈവരുന്നു. ഗര്‍ഭപാത്രത്തില്‍ തന്റെ സ്വപ്‌നങ്ങള്‍ കുരുക്കുമ്പോള്‍ പത്മിനി തന്റെ ഉള്ളില്‍ തളം കെട്ടിനിന്ന ഇരുളില്‍ നിന്നും ഒരു മോചനം ആഗ്രഹിച്ചിരിക്കാം എന്ന് ഈ ചിത്രം വിളിച്ചോതുന്നു. പക്ഷെ ആ സ്വപ്‌നം ഒരു മായക്കാഴ്ച്ച മാത്രമായി എന്നതായിരുന്നു മെയ് മാസം ഗ്രഹിച്ച പത്മിനിയുടെ ദുരന്തം. പിന്നെ അവരെ കുറിച്ചുള്ള ഓർമ്മകളും മെയ് മാസത്തിൽ ഉടക്കിനിന്നു. അവരെ കുറിച്ച് വന്ന പുസ്തകങ്ങളിൽ മിക്കതിലും ഇത് കാണാം. 

നമ്മള്‍ ഇന്ന് പറയുന്ന തരത്തിലുള്ള ഒരു ഫെമിനിസ്റ്റ് ദര്‍ശനമല്ല  പത്മിനിയുടേത്. അതെ സമയം സ്‌ത്രൈണ ഭാവത്തില്‍ മാത്രം അഭിരമിക്കുന്നതുമല്ല  അവ. ലിംഗവ്യതാസത്തെ കലയിലൂടെ മറികടക്കാനാഗ്രഹിക്കുകയും തന്റെ നാടിനെ ഉള്ളിലില്‍ നിറക്കുമ്പോഴും ഗൃഹാതുരതയിലേക്കു ചുരുങ്ങി പോകാതിരിക്കുകയും ചെയ്ത ഒരു മനസ്സായിരുന്നു അവരുടേത്. അതുകൊണ്ട് തന്നെയാണ്  പത്മിനിയെ കുറിച്ചുള്ള  ചര്‍ച്ചകളെല്ലാം സ്ത്രീ എന്ന ബ്രാക്കറ്റില്‍ ഒതുക്കി  കാടഞ്ചേരി എന്ന സ്ഥലത്തേക്ക് മാത്രമായി ചുരുക്കുന്നത് കലാകാരി എന്ന നിലയില്‍ അവരോടുള്ള നീതികേടായി മാറുന്നത്. ജീവചരിത്രത്തിന്റെ കാല്പനികമായ ചുറ്റുപാടില്‍ നിന്നും മാറ്റി നിര്‍ത്തി പത്മിനി ചിത്രങ്ങളെ പുതിയൊരു തലത്തില്‍ വായിച്ചെടുക്കാന്‍ സമയമായിരിക്കുന്നു; അവരുടെ ജീവിതത്തെ സാഹിത്യത്തില്‍ നിന്നും മോചിപ്പിക്കാനും. ഇനി വേണ്ടത് പത്മിനിയെ അവരുടെ ജീവചരിത്രത്തില്‍ നിന്നും മോചിപ്പിക്കുകയാണ്.



 

Tuesday, September 16, 2025

The Heart of Darkness



You fail, you fail,
and you miserably fail…
not because you are weak,
but because you were made meek,
and you live not for you,
forgetting even your own name.

You dream their dreams,
you fight their battles,
you carry their burdens,
you bear their wounds
that no one will heal.
You become the wound,
and lose yourself along the way.

Somewhere a star waits, you dream,
a mirage guiding you on,
but distance swallows its light,
and the darkness gulps you whole.

You fail, you fail,
and you miserably fail,
drowning in the heart of darkness.

You fail, you fail, you fail…
as giant waves rise around,
laughing at your fall.

 

Saturday, August 16, 2025

Traitor, Allegator, Alligator…

P Sudhakaran

They call you traitor,
allegator, the alleged traitor,
and yet you swim across the river
with glistening tears,
too perfect to believe,
you alligator.

The monkey clings,
his heart left hanging
on the branch of folklore
by the riverbank.
Still you cross,
between a shadow
and the wings of a fly
that enter your mouth,
untouched by your sharp teeth.

You cross the river,
crying for the monkey you betrayed.
But they call you,
traitor, alligator,
gator, allegator.

But I know you, alligator,
who sheds his tear from heart,
and the monkey looking back
at his bleeding heart,
from the folklore of the times.

I wait on the bank,
knowing well in this wide world
there are stronger traitors than you,
gator, alligator,
drifting forever in folklore,
half shadow, half tear.


Friday, August 15, 2025

Riddle

P. Sudhakaran

No mountains hold us back,

no seas remain to sink into twilight.

We crossed the enchanted gate of the riddle
and found the land
where rainforests bloom.

Flowers everywhere,
a spring that never withers.
Golden butterflies fall upon the earth,
and swifts, guiding like stars,
lead wandering souls
through paths of darkness.

Between the words we speak
and the silences we share,
tales gather, waiting to be unravelled.

We nosedive
into our secret world of stillness,
like frozen crystal
hiding a sun.

Why should we set?
Time still unfolds between us,
unfurling like
a magic carpet of love.

The sun rests on a blade of grass:
its warmth never melting,
its light never spent…
like the touch
that returns again and again.

Why speak of endings?
Still there is earth and sky,
and in the vastness of the cosmos
the riddle rains upon us,

each drop a mystery,
each drop a secret touch.

And there we downpour,
falling together,
a rain that never ends.

Saturday, August 9, 2025

India’s democracy needs scrutiny

 Allegations of vote manipulation and unsettling academic findings raise urgent questions about the integrity of India’s 2019 general elections.

I’m no political expert, but Rahul Gandhi’s recent charge of electoral theft in India’s 2019 general election carries some weight when seen alongside the research by Ashoka University economist Sabyasachi Das.

In his paper Democratic Backsliding in the World’s Largest Democracy, first published in 2023 and reworked in 2024, Das outlines a disturbing pattern: the incumbent party, BJP, won disproportionately more seats than it lost in closely contested constituencies. To determine if this was due to electoral manipulation or effective campaigning, Das applied rigorous statistical methods, including regression discontinuity design, to unique datasets. The evidence he presents points more strongly to manipulation, specifically targeted deletion and electoral discrimination against India’s largest minority group, Muslims, partly enabled by weak election monitoring. He calls this a “worrying development for the future of the world’s largest democracy.”

Rahul Gandhi has revived concerns over the integrity of India’s elections, accusing the BJP and Election Commission of India (ECI) of orchestrating “vote chori”. He alleges fake voters, duplicate entries, destroyed CCTV footage, and manipulation of voter rolls swung results in the ruling party’s favour. Gandhi insists his claims are evidence-based, saying, “I am a politician, what I say to the people is my word… take it as an oath.”

Unfortunately, the government and the ECI have yet to offer convincing data or evidence to rebut these charges, though the ruling party has, as expected, resorted to mudslinging. Rahul’s claims mirror Das’s findings: in BJP-ruled states, closely contested constituencies showed a sharp “discontinuous jump” in win margins favouring the incumbent, a pattern absent in prior elections. While Das stopped short of alleging direct fraud, he warns that even minor irregularities could be magnified by technological advances in future elections.

Das’s paper was published amid growing criticism of the ECI’s neutrality and electoral processes, including arbitrary voter deletions disproportionately affecting Muslims and questionable election scheduling. Voter-verifiable paper audit trails (VVPATs), introduced to boost transparency, have been widely criticized as a “grand deception” because only a tiny fraction are ever counted, and never before electronic results are declared. Public-interest petitions reveal troubling discrepancies between votes polled and counted in hundreds of constituencies, some exceeding winning margins, yet these remain unresolved in court. As one petition says, “It is not only sufficient that election results are accurate—the public must also know that the results are accurate.”

Among Das’s key observations is the unusual “jump” in BJP’s win margins in closely contested seats in the 2019 election, meaning the party won more close races than statistically expected. This anomaly was absent in previous Lok Sabha elections and state elections held simultaneously or afterward. The irregularities were mostly concentrated in BJP-ruled states. He identified around eleven constituencies where the BJP’s margin of victory was less than five percent, suggesting potential hotspots of manipulation at the stages of voter registration, voting, or counting.

These findings, combined with Rahul Gandhi’s forceful allegations, point toward a disturbing possibility: electoral fraud, even if confined to a few constituencies, implies systemic vulnerabilities that could be exploited more widely. In an era marked by declining trust in democratic institutions worldwide, and given India’s historical reputation for credible elections, these developments sound a serious alarm.

As the old saying goes, “Caesar’s wife must be above suspicion.” For democracy to survive and thrive, those who govern and oversee elections must not only be honest but must also be seen as honest by the people. Without that, faith in the system, and in democracy itself, may crumble. The time to act decisively, transparently, and swiftly is now.

 

Wednesday, July 30, 2025

The Trident and the Prey (for the ones marked out)

P. Sudhakaran


First, it was a sharp trident,
hunting in the dark,
piercing the silence of a womb.
The prey was unborn, unnamed.
Then came the chase through open streets
where names became weapons,
and prayers, an incitement.
Men were dragged, women caged in fire,
children left to bury the echo of their own cries.
They came with torches,
setting ablaze not just homes
but histories, camaraderie,
neighbourhoods woven over centuries.
Ash blew across the fields
where once hands joined at harvest.
The prey was marked by faith,
the hunter shielded by silence and slogan.
They came with holy cows,
unleashing mobs on kitchens and courtyards
where mothers stirred lentils and hope.
The charge was meat, the punishment lynching,
while the nation scrolled on.
 
The trident rose taller than trees,
its shadow stretching across classrooms and courts.
They shouted Ram…
And Gandhi, in the quiet corner of memory,
whispered Hey Ram… Hey Ram
A missionary, his wife, his sons,
burnt on a pyre lit by hate.
And in the smoke, Joan of Arc wept
for a land that once welcomed every prayer.
The hunter’s trail is a map of wounds,
the nation, a deep cry swallowed by silence.
The prey lies scattered in headlines
we quickly forget.
 
But this is not the India Tagore dreamed,
not the vast land where the mind is fearless
and the head held high,
where compassion binds the many into one.
This is not the India for which
the Mahatma murmured Hey Ram.
This is a field where the hunter walks free,
and the prey, always the prey,
bleeds into the soil of our forgetting.
And the silence chokes the throat.

Saturday, June 21, 2025

Who wins the war?

 

 
In which war has
humanity ever won?
What honour survives
when the inferno gulps all?
Which nationalism has
ever shown a heart,
Or spared the ones
who never raised a hand?
The innocent still weep
through shattered nights,
Their tears now
mingled with the blood of war.
And the stars blink in pain
From the eteranal darkness
And yet,
what nation stands and speaks aloud,
Declaring unambiguously,
“We are not at war…
Give peace a chance..”?

 
x

Thursday, January 16, 2025

എംടി എന്ന ഓർമ്മ



ഇന്നലെയാണ് എന്റെ പ്രിയസുഹൃത്ത് ഇമ്പിച്ചിക്കോയ തങ്ങൾ എംടി എഴുതിയ ഈ ലേഖനം  അയച്ചുതന്നത്. അവൻ എഡിറ്ററായ പൊന്നാനി എം ഇ എസ് കോളേജ് മാഗസിനുവേണ്ടി 1990ൽ എഴുതിയത്. ഞാൻ എഡിറ്ററായതിന് രണ്ടു വർഷത്തിന് ശേഷമാണ് ഇമ്പിച്ചി എഡിറ്ററാവുന്നത്. 

അന്ന് അവനൊരു മോഹം - എംടിയെ കൊണ്ട് ഒരു ലേഖനം എഴുതിയ്ക്കണം. എന്നാൽ നേരിൽ ചോദിയ്ക്കാൻ ധൈര്യമില്ല. വാ നമുക്ക് ചോദിച്ചുനോക്കാം എന്ന് ഞാൻ ധൈര്യം കൊടുത്തപ്പോൾ ഒരു ദിവസം ഞങ്ങൾ കോഴിക്കോട്ടേയ്ക്ക് വണ്ടികയറി. വളരെ ഔപചാരികമായി മാത്രം മൂന്നോ നാലോ തവണ അദ്ദേഹത്തെ കണ്ടു സംസാരിച്ചിട്ടുണ്ട്. പി സുരേന്ദ്രന്റെ അനിയൻ എന്നൊരു മുഖപരിചയം ഉണ്ട്, അതിനാൽ പരിചയപ്പെടുത്തേണ്ടതില്ല എന്നൊരു ധൈര്യവും. ഞങ്ങൾ പോയ ദിവസം അദ്ദേഹം ടൗൺഹാളിൽ ഒരു പരിപാടിയ്ക്ക് വന്നിട്ടുണ്ട്. രണ്ടും കല്പിച്ച് നേരെ ചെന്നുകണ്ടു ഞാൻ കാര്യം പറഞ്ഞു. അധികമൊന്നും പറയാതെ അദ്ദേഹം വിലാസം ചോദിച്ചു. രണ്ടാഴ്ച കഴിഞ്ഞു കാണുമ്പോൾ ഇമ്പിച്ചി പറഞ്ഞു എംടി ലേഖനം അയച്ചുതന്നു, പൊന്നാനിയിലേക്കുള്ള തന്റെ ആദ്യത്തെ 'വിദേശയാത്രയെ' സംബന്ധിച്ച്. 

അതിനുമുന്നെ, മാതൃഭൂമി ഓഫീസിൽ 'ഇടിച്ചുകയറി' ഒരിയ്ക്കൽ സംസാരിച്ചിരുന്നു. കഥാകൃത്ത് ശത്രുഘ്‌നനായിരുന്നു അന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി. അക്കാലത്ത് മാതൃഭൂമിയിൽ ഫ്രീലാൻസ് കലാകാരന്മാരെക്കൊണ്ട് കഥകൾക്ക് ഇല്ലസ്ട്രേഷൻ വരപ്പിക്കുമായിരുന്നു. പഠനകാലത്ത് ഞാൻ പാർടൈം ആയി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ആർട്ടിസ്റ്റായിരുന്ന ശ്രീശൻ ചോമ്പാലയ്ക്ക് ഒരു മോഹം -   മാതൃഭൂമിയിൽ ഒരു കഥയ്ക്ക് വരയ്ക്കണം എന്ന്.

(പ്രദീപ് മേനോൻ നടത്തിയ ആ സ്ഥാപനം എന്നെ സംബന്ധിച്ചിടത്തോളം ഒരു പഠനക്കളരി ആയിരുന്നു. തൊഴിലിനൊപ്പം സ്നേഹവും ദാരിദ്ര്യവും പങ്കുവയ്ക്കാൻ പഠിപ്പിച്ച സ്ഥാപനം. പാരീസ് ഹോട്ടലിൽ നിന്നും പാർസൽ വാങ്ങുന്ന രണ്ട് ഊണ് കൊണ്ട് അഞ്ചുപേർക്ക് സുഖമായി കഴിക്കാം എന്ന് കണ്ടെത്തിയ കാലം. സിനിമാലോകത്ത് വലിയ സ്വപ്‌നങ്ങൾ നെയ്തെടുത്ത ഒരുപാടു പേരെ നേരിൽ പരിചയപ്പെട്ട കാലം. ഞാൻ എഴുപുത്തനും, സ്വപ്നം കാണാനും പഠിച്ചതും അവിടെനിന്ന് തന്നെയാണ്. ഒരു ദിവസം വീട്ടിൽ പോകാൻ പൈസ ചോദിച്ചപ്പോൾ കയ്യിൽ പൈസ ഇല്ലാത്തതിനാൽ പ്രദീപ് അത് തരാത്തതിനാൽ ഞാൻ പിണങ്ങി ഇരിക്കുമ്പോഴാണ് അന്ന് വാരാദ്യ മാധ്യമം എഡിറ്ററായ ജമാലിക്ക ക്രിസ്മസ്സിനെ കുറിച്ച് ഒരു ലേഖനം എഴുതാൻ എന്നോട് പറയുന്നത്. അതിനെപറ്റിയൊക്കെ നേരത്തെ പറഞ്ഞതാണ്, എന്നാലും ഇനിയും എഴുതാനുണ്ട് ആ കാലം.) 

അങ്ങിനെ ഒരു വൈകുന്നേരം നേരെ മാതൃഭൂമി ഓഫീസിൽ എത്തി ശത്രുഘ്‌നനെ കണ്ടു കാര്യം പറഞ്ഞു. എം.ടിയോട് നേരിൽ പറഞ്ഞാൽ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ എഡിറ്ററുടെ ക്യാബിനിലേയ്ക്ക് നയിച്ചു. അവിടെയുമതേ ഞാൻ തന്നെ കാര്യം പറഞ്ഞു. ശ്രീശൻ ഒന്നും മിണ്ടാതെയിരുന്നു. എംടിയും കാര്യമായൊന്നും പറഞ്ഞില്ല. ശത്രുഘ്‌നന് നമ്പർ കൊടുത്ത് പൊയ്ക്കൊള്ളാൻ പറഞ്ഞു, പറ്റിയ കഥ വല്ലതും വന്നാൽ പറയാമെന്നും. ഒട്ടും പ്രതീക്ഷയില്ലാതെ ശത്രുഘ്‌നന് നമ്പർ കൊടുത്ത് ഞങ്ങൾ അവിടെനിന്നിറങ്ങി.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ അതാ ഓഫീസിലേയ്ക്ക് ഒരു വിളി. ശ്രീശന് വരയ്ക്കാൻ ഒരു കഥ എടുത്തുവെച്ചിട്ടുണ്ടെന്ന്. അങ്ങിനെ രണ്ട് കഥകൾക്ക് അയാൾ വരച്ചെങ്കിലും ആ കലാകാരൻ പിന്നീട് ആ വഴിയിലൂടെ അധികം നടന്നില്ല. അധികം വൈകാതെ ഞാൻ ഡൽഹിയ്ക്ക് പോയി. പിന്നീട് വർഷങ്ങൾക്ക് ശേഷം എംടിയെ വീണ്ടും കണ്ടു. 2001 അവസാനമോ 2002 ആദ്യമോ ആണെന്നാണ് ഓർമ്മ. വി എസ് നൈപോൾ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി അധികം കഴിയുന്നതിന് മുൻപാണ്. ഡൽഹിയിൽ ഒരു സാർക്ക് സാഹിത്യ സമ്മേളനം നടക്കുന്നു. അതിന്റെ ഭാഗമായി ബ്രിട്ടീഷ് കൗൺസിലിൽ ഒരു സായാഹ്ന പാർട്ടി. ഒരുപാട് എഴുത്തുകാർ വന്നിട്ടുണ്ട്. പയനീയറിൽ ഇടയ്ക്ക് എഴുതുന്ന കാലമായതിനാൽ എന്തെങ്കിലും വിഷയം കിട്ടുമോ എന്നറിയാൻ ഞാനും അവിടെ പോയി. അവിടെ ഒരു മരച്ചുവട്ടിൽ എംടിയും സുനിൽ ഗംഗോപാധ്യായയും ഇരുന്ന് സംസാരിയ്ക്കുന്നു. കണ്ടപ്പോൾ വളരെ സ്നേഹത്തോടെ അദ്ദേഹം അവിടെ ഇരിയ്ക്കാൻ പറഞ്ഞു. അപൂർവം ചിലർ അതിലെയെല്ലാം വന്നതല്ലാതെ ആരും ഇരുവരോടും കാര്യമായൊന്നും പറഞ്ഞില്ല. 

അപ്പോഴേക്കും നൈപോൾ എത്തി. തരുൺ തേജ്‌പാൽ മുതലായ ഉന്നത പത്രപ്രവർത്തകരും എഴുത്തുകാരും ആരാധകരും അദ്ദേഹത്തിന് ചുറ്റും ഒരു വലയം തീർത്തു. എംടിയും സുനിൽ ഗംഗോപാധ്യായയും വലിയ ഇടപെടലുകൾ ഒന്നുമില്ലാതെ ആ മരച്ചുവട്ടിൽ ഇരുന്നു, കേൾവിക്കാരനായി ഞാനും.

എംടിയുടെ വാരണാസി ഖണ്ഡശ്ശ പ്രസിദ്ധീകരിയ്ക്കാൻ തുടങ്ങിയ കാലമാണ്. അതിന്റെ വായനയിൽ ഒരു തുടർച്ചാ പ്രശ്നം തോന്നി എന്നുപറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് പുസ്തകമായി വായിച്ചാൽ ആ പ്രശ്നം മാറും എന്നാണ്. കൂട്ടത്തിൽ പറയട്ടെ, ഒരിയ്ക്കൽ ഷെർലക്ക് വായിച്ച ശേഷം അതിൽ വായനാക്ഷമതയുടെ പ്രശ്നം തോന്നി എന്ന് പറഞ്ഞപ്പോൾ എം മുകുന്ദൻ പറഞ്ഞത് കുറച്ച് വർഷം കഴിഞ്ഞ് വീണ്ടും വായിക്കുമ്പോൾ അങ്ങിനെ തോന്നില്ല എന്നാണ്. ഒരു തരത്തിൽ കാലത്തിന് മുന്നേ നടന്ന കഥയായിരുന്നു അതെന്ന് പിന്നീട് മനസ്സിലായി. അതുപോലെ തന്നെയാണ് ശിലാലിഖിതവും.  

ആ സായാഹ്നത്തിൽ എംടിയും ഗംഗോപാധ്യായയും ഒരുപാട് വിഷയങ്ങൾ സംസാരിച്ചു. നിർഭാഗ്യവശാൽ അന്നൊന്നും കയ്യിൽ റെക്കോർഡർ ഇല്ല. എന്നാലും ചിലതെല്ലാം ഞാൻ കുറിച്ച് വെച്ചു. അന്ന് എംടി ചോദിച്ച ഒരു ചോദ്യമുണ്ട് - ആയിരമോ രണ്ടായിരമോ കോപ്പി അടിച്ച ഒരു പുസ്തകത്തിന്റെ പ്രകാശനം എങ്ങിനെയാണ് ലക്ഷക്കണക്കിന് രൂപ ചിലവാക്കി ഒരു ഫൈവ്സ്റ്റാർ ഹോട്ടലിൽ കോക്ടെയിൽ പാർട്ടിയൊക്കെയായി നടത്തുന്നത് എന്ന്. തനിയ്ക്ക് ഒരിയ്ക്കലും അതിന് ധൈര്യം വന്നിട്ടില്ല എന്നും. ഏകദേശം ഒന്നൊന്നര മണിക്കൂർ ഇരുന്നിട്ടും ബീഡി വലിയ്ക്കാത്തത് കണ്ടപ്പോൾ കാരണം തിരക്കി. ആരോഗ്യം അനുവദിയ്ക്കാത്തതിനാൽ ബീഡിവലി നിർത്തി എന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു.

രണ്ട് ദിവസം കഴിഞ്ഞ് ആ സംഭാഷണത്തെ അടിസ്ഥാനമാക്കി പയനിയറിൽ ഒരു ഫീച്ചർ എഴുതി. ഫോട്ടോ ഇല്ലാത്തതിനാൽ ചില മാഗസിനുകളിൽ നിന്നും ചിത്രം വെട്ടിയെടുത്താണ് പത്രത്തിന് നൽകിയത്. 

കുറച്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും എംടി യെ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് കണ്ടു. ഞാൻ അന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്ന കാലം. ഒരു ഹ്രസ്വ അഭിമുഖം കിട്ടുമോ എന്നറിയാനാണ് പോയത്. അഭിമുഖത്തിൽ താല്പര്യമില്ല എന്ന് അദ്ദേഹം തുറന്നുതന്നെ പറഞ്ഞു. പക്ഷെ 15-20 മിനിറ്റ് നേരം പലതും സംസാരിച്ചു, പ്രധാനമായും ചിത്രകാരൻ അച്യുതൻ കൂടല്ലൂരിനെ കുറിച്ച്, തന്റെ നാട്ടിലെ കഥാഖനികളെ കുറിച്ച്. 

ഇപ്പോൾ ഇമ്പിച്ചിക്കോയ ആ മാഗസിന്റെ പേജ് അയച്ചപ്പോൾ ഇത്രയും ഓർത്തു. ഒരു വലിയ ലോകത്തെ മുഴുവൻ എന്റെ അയൽനാട്ടിലേക്ക് ആവാഹിച്ചെടുത്ത മനുഷ്യൻ... പകരം വെക്കാനില്ലാത്ത എഴുത്തുകാരൻ. എംടി പോയപ്പോൾ ബാക്കിയായ ചില ശൂന്യതകൾ ഉണ്ട്. അത് അങ്ങിനെതന്നെ കിടക്കട്ടെ, അതിലൂടെ പുതിയ വെളിച്ചം കടന്നുവരട്ടെ...  

## 

Wednesday, December 25, 2024

അമ്മയോളം


(അനിയത്തിക്ക് .... നിറഞ്ഞ ഓർമ്മകൾക്ക്)
**
(കലാപൂർണ്ണ, ഡിസംബർ 2024)


ഓരോ യാത്രയും ഒരു മടക്കയാത്രകൂടിയായിരുന്നു രാഹുലന്. നിര്‍വ്വചനകളില്ലാത്ത മടക്കങ്ങള്‍. ചില നേരങ്ങളില്‍ അമ്മയിലേക്ക്, മറ്റുചിലപ്പോള്‍ തന്നിലേക്ക് തന്നെ.
നേരിയ മൂടല്‍മഞ്ഞിലൂടെ മോട്ടോര്‍ ബൈക്ക് ചുരംവളവുകള്‍ തിരിയുമ്പോള്‍ കാറ്റിന്റെ ചൂളംവിളിയ്ക്കിടെ നന്ദിത അവന്റെ ചുമലില്‍ കൈയ്യമര്‍ത്തി ചേര്‍ന്നിരുന്നു.

''മോട്ടോര്‍ ബൈക്കായിരുന്നു അമ്മയ്ക്ക് ഏറെ ഇഷ്ടം. ഒരിക്കലും ഒരു സൈക്കിള്‍ പോലും ചവിട്ടാത്ത അമ്മ  ഏത് വളവിലും കയറ്റത്തിലും എന്നോടൊപ്പമുള്ള ബൈക്ക് റൈഡുകള്‍ ആസ്വദിച്ചു,'' രാഹുലന്റെ വാക്കുകള്‍ കാറ്റിലലിഞ്ഞു, നന്ദിതയുടെ മൂളലുകളും.  ''ശീതീകരിച്ച കാറിലെ ചില്ലുപാളിക്കപ്പുറത്തെ ശബ്ദമില്ലാത്ത കാഴ്ചകള്‍ നമ്മളിലലിയുന്നില്ല എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. വെള്ളപ്പരപ്പിലെ എണ്ണപ്പാടപോലെ ഒഴുകുമ്പോള്‍ യാത്രകളുടെ മൂര്‍ച്ചയില്ലാതാവുമെന്ന്. എന്തിലും സ്വയം അലിയുക, അങ്ങിനെയായിരുന്നു അമ്മ.''
''ശരിയാണ് രാഹുലാ, നിന്റെ അമ്മ ഇരുപത്തഞ്ചാം വയസ്സില്‍ വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ പലതും നമ്മളിനിയും  മറച്ചുനോക്കിയിട്ടുപോലുമില്ല. കോളേജില്‍ പഠിക്കുമ്പോള്‍ 'സെന്‍ ആന്‍ഡ് ദി ആര്‍ട്ട് ഓഫ് മോട്ടോര്‍സൈക്കിള്‍ മെയിന്റനന്‍സ്' വായിച്ചുതീര്‍ത്ത അമ്മ എനിക്കിപ്പോഴും ഒരു അത്ഭുതമാണ്. ഇത്രയും റൈഡുകള്‍ കഴിഞ്ഞിട്ടും, ഇത്രയും വായിച്ചിട്ടും, എനിക്കവിടെ എത്താനായിട്ടില്ല...'' നന്ദിതയുടെ വാക്കുകള്‍ ഒരുപാട് ദൂരെനിന്നാണെന്ന് രാഹുലനു തോന്നി. ''രാഹുലാ, നീയും ഞാനും കേട്ട കുരുവിയുടെ ശബ്ദമായിരിക്കില്ല നിന്റെ അമ്മ കേട്ടിരിക്കുക. അമ്മയിലേയ്ക്ക് ഇനിയും ഏറെ നടക്കാനുണ്ട് നമുക്ക്.'' 
''ശരിയായിരിക്കാം, അമ്മയോളമെത്താന്‍ ഇനിയും എനിക്കായിട്ടില്ല.''
രാഹുലനറിയാം പിടിതരാത്ത എന്തൊക്കെയോ ഉണ്ടായിരുന്നു അമ്മയിലെന്ന്. എത്ര തുഴഞ്ഞാലും ദൂരക്കാഴ്ചയായി മാത്രം ബാക്കിയാവുന്ന ദ്വീപുപോലെ ഒരു മായക്കാഴ്ച. അതുകൊണ്ട് കൂടിയാണ് ഇങ്ങനെയൊരു യാത്രയ്ക്ക് അവന്‍ നന്ദിതയെ കൂട്ടിയിറങ്ങിയതും. പക്ഷെ ഈ യാത്ര രാഹുലന്റെ മനസ്സില്‍ പൊടുന്നനെ ഉദിച്ചതെന്തേ എന്നത് നന്ദിതയെയെ സംബന്ധിച്ച് വല്ലാത്തൊരു ദുരൂഹതയായിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ കാറും കോളും ഇറക്കിവെക്കുന്ന, എല്ലാ യാത്രകളിലും ഒപ്പം കൂട്ടുന്ന രാഹുലന്‍ എന്തേ യാതൊരു ആമുഖവുമില്ലാതെ ഇങ്ങനെയൊരു യാത്രയ്ക്ക് വിളിച്ചത്? മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത യാത്രകള്‍ അപൂര്‍വ്വമല്ലെങ്കിലും ഇതില്‍ ഒഴിവാക്കാനാവാത്ത എന്തോ ഉണ്ടെന്ന് അത്താഴത്തിനിടെ വന്ന അവന്റെ ഫോണ്‍വിളിയിലെ ഇടര്‍ച്ച അവളോട് പറഞ്ഞു.
''എങ്ങോട്ടേക്കാണ്?''
''ചുരം കയറണം. നീ കൂടെവേണം. പുലര്‍ച്ചെ പുറപ്പെടാം.''
അതവന്റെ ശീലമാണ്. പലതും ചുരുള്‍നിവരുന്നത് യാത്രകളിലാണ്. ചിലപ്പോള്‍ ഒന്നും മിണ്ടാതെയവര്‍ യാത്രതുടരും, ഫ്ളാറ്റില്‍ തിരികെയെത്തുംവരെ. ഒരു കടലോരം, പുഴത്തീരം പുല്‍മേടുകള്‍... എവിടെയായാലും നേരമൊരുപാടിരുളുംമുന്നേ തിരിച്ചെത്തിയിരിക്കും.''
രാത്രി പതിവിലും വൈകി വാതിലില്‍ മുട്ടുമ്പോള്‍ അവനും മുന്നേ അകത്തേക്ക് കടന്നുവന്നത് മദ്യത്തിന്റെ ഗന്ധമായിരുന്നു. അതും ഒരു സൂചനയാണ്. ശനിയാഴ്ച്ചകള്‍ക്ക്  വേണ്ടി മാറ്റിവെക്കാറുള്ള ആഹ്‌ളാദം പോലെയല്ലത്. എന്തോ ഉള്ളില്‍ ഉഴറുന്നുണ്ട്.
''അമ്മയും മുത്തച്ഛനും പോയതില്‍ പിന്നെ ഇത്തിരി കൂടുന്നുണ്ട്. ഒരു ഫ്ളാറ്റ് പങ്കിടുമ്പോള്‍ ഇത്തിരി മര്യാദയൊക്കെയാവാം, പിന്നെ പ്രായത്തിനു മുതിര്‍ന്നവര്‍ പറയുന്നത് കുറച്ചൊക്കെ കേള്‍ക്കുന്നത് വലിയ കുറ്റമൊന്നുമല്ല...'' അവള്‍ സ്വരം കടുപ്പിച്ചെങ്കിലും അവനൊന്ന് ചിരിച്ചേയുള്ളൂ.
''നന്ദിതയുടെ ശനിയാഴ്ച ഞാന്‍ നശിപ്പിക്കില്ല...'' മറുപടി പറയും മുന്നേ അവന്‍ തന്റെ മുറിയില്‍ കയറി വാതിലടച്ചു. എന്നാലും സൂര്യനും മുന്നേ അവര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.
ഉറക്കച്ചടവാര്‍ന്ന് മലയിറങ്ങുന്ന ട്രക്കുകള്‍ അവര്‍ക്കരികിലൂടെ കടന്നുപോയി.
''എങ്ങോട്ടാണീയാത്ര?'' നന്ദിത വീണ്ടും ചോദിച്ചു.
''അമ്മയ്ക്കൊരു പ്രണയമുണ്ടായിരുന്നു എന്ന് മനസ്സുപറയുന്നു... എന്നെച്ചൊല്ലി മാത്രം സാക്ഷാത്കരിയ്ക്കാതെ പോയ ഒരു സ്വപ്നം... ഇപ്പോള്‍ ആ വഴി തുറക്കുന്നപോലെ...,'' അവന്റെ വാക്കുകളിലെ ഇടര്‍ച്ച മറ്റാരേക്കാളും അവള്‍ക്ക് മനസ്സിലാവുമായിരുന്നു.
''നീ വീണ്ടും അമ്മയുടെ മൊബൈല്‍ തുറന്നു അല്ലെ?' അവള്‍ ചോദിച്ചു.
''അങ്ങിനെയല്ല...  എവിടെയോ അമ്മയോട് നീതികേടു കാണിച്ചു എന്ന തോന്നല്‍... വീണ്ടും...'' രാഹുലന്റെ വാക്കുകള്‍ മുറിഞ്ഞ് മുറിഞ്ഞ് അവളുടെ ചെവിയില്‍ വീണു.
''ഇനി നീ അതോര്‍ക്കുന്നത് എന്തിനാണ്? അമ്മ പോയി, ഒരുപാടൊന്നും വേദനിയ്ക്കാതെ. ശരിയാണ് അമ്മയ്ക്കൊരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു, അവനവനു വേണ്ടിയും നിന്നെപ്രതിയും. ഇനിയുമത് ചികഞ്ഞാല്‍ നീയെന്ത് നേടും? നിന്നെപ്രതിയിലല്ലാതെ അമ്മ കണ്ട ഏത് സ്വപ്നമാണ് നീ പൂര്‍ത്തീകരിക്കുക?''
''അറിയില്ല.. പക്ഷെ എവിടെയോ ഞാന്‍ അമ്മയെ അമ്മയുടെ ഒരു സ്വപ്നത്തിനെങ്കിലും വിട്ടുകൊടുക്കേണ്ടതായിരുന്നില്ലേ? എനിയ്ക്ക് വേണ്ടിയല്ലേ അമ്മ എന്നും വേനല്‍ കുടിച്ചത്? അച്ഛന്‍ പോയിട്ടും അമ്മ എന്നെ ഒറ്റപ്പെടല്‍ അനുഭവിപ്പിയ്ക്കാതെ നോക്കി... എന്നിട്ടും എവിടെയോ ഞാന്‍ പൊസ്സസ്സീവ് ആയി...''    

ഏതോ ഒരു സ്വപ്നാടനത്തിലെന്നപോലെയായിരുന്നു രാഹുലന്‍ ബൈക്ക് ഓടിച്ചത്.
''നന്ദിത, ഒരു ദുസ്വപ്നത്തിനൊടുവിലാണ്  ഇനിയും ഈ യാത്ര വൈകിച്ചുകൂടാ എന്ന് ഞാന്‍ തീരുമാനിച്ചത്... മഞ്ഞില്‍ അകന്നകന്നുപോകുന്ന ഒരു സ്ത്രീരൂപം. അത് അമ്മയായിരുന്നോ അതോ നീയായിരുന്നോ .. അറിയില്ല , പക്ഷെ അതിലെന്തോ ഉള്ളപോലെ...പിന്നെ അമ്മയുടെ ഡയറിക്കുറിപ്പുകള്‍...''
''ഞാന്‍? നിന്റെ സ്വപ്നങ്ങളില്‍? അതിന് എപ്പോഴെങ്കിലും നീയെന്റെ കണ്ണുകളിലേക്കെങ്കിലും നോക്കിയിട്ടുണ്ടോ? ഇനിയെങ്കിലും ഒന്നിച്ച് ജീവിച്ചുകൂടെ എന്ന് മരണത്തിന് ഒരുമാസം മുന്നേയെങ്കിലും നിന്റെ അമ്മയെന്നോട് ചോദിച്ചപ്പോള്‍ എനിക്ക് ഒന്ന് ചിരിക്കുകയല്ലാതെ ഒന്നും പറയാനാവില്ലായിരുന്നു. അമ്മക്കറിയില്ലല്ലോ നമ്മുടെ രണ്ടുമുറി ഫ്‌ളാറ്റില്‍ കൂട്ടിമുട്ടാത്ത രണ്ട് ലോകങ്ങളുണ്ടെന്ന്...'' നന്ദിത ചിരിച്ചു.
''ശരിയാണ്... അമ്മയ്ക്ക് അങ്ങിനെ ഒരു തോന്നല്‍ ഉണ്ടായിരിയ്ക്കാം, പ്രത്യേകിച്ചും മടക്കമില്ലാത്ത ഒരു യാത്രയിലേക്ക് നീങ്ങുന്നു എന്ന തോന്നല്‍ ഉള്ളില്‍ വളര്‍ന്നപ്പോള്‍... പക്ഷെ അമ്മ ഇത് രണ്ടും എന്നോട് പറഞ്ഞിരുന്നില്ല... നീയും.''
''പറയണമെന്ന് ഞാന്‍ ഒന്നിലേറെ തവണ കരുതിയതാണ്, പക്ഷെ മനസ്സ് വിലക്കി,'' നന്ദിത പറഞ്ഞു. ''രാഹുലാ നിനക്കറിയുമോ ഇടയ്ക്കെങ്കിലും നിന്റെ മാറില്‍ തലവെച്ചുറങ്ങുന്നത്, നീയെന്നോട് കഥകള്‍ പറയുന്നത്, ഞാന്‍ സ്വപ്നം കാണാറുണ്ട്... പക്ഷെ നീ ഒരിക്കല്‍പോലും അത് ആലോചിച്ചുപോലുമില്ലെന്ന് തോന്നി. എന്നും നീ വാക്കുപാലിക്കുന്ന ജീവിതമാണ്. പക്ഷെ, ചിലപ്പോഴെങ്കിലും പ്രതിജ്ഞകളുടെ ലംഘനമാണ് ജീവിതത്തിന്റെ ആഴവും ഭംഗിയും നമുക്ക് കാണിച്ചുതരിക... ഏറ്റവും സുന്ദരമായ പ്രണയങ്ങള്‍ വിവാഹത്തിന് പുറത്ത് പൂത്തുലയുന്നപോലെ..' അവനോടത് പറയുമ്പോള്‍ രാഹുലന്റെ വിങ്ങല്‍ തന്നിലേക്കും പടരുന്നതായി അവള്‍ക്ക് തോന്നി.
അവള്‍ പറഞ്ഞത് ശരിയായിരുന്നു. വാക്കുകള്‍ പാലിക്കാനായി ജീവിച്ചവനായിരുന്നു രാഹുലന്‍.
''ഒന്നിലേറെ തവണ ഞാനാ വാതില്‍ക്കല്‍ വന്നിരുന്നു, നിന്റെ കണ്ണുകളില്‍ നോക്കി ഒരു രാത്രി മുഴുവന്‍ ഇരിയ്ക്കാന്‍. പക്ഷെ, ഒരു ഫ്ളാറ്റ് പങ്കിട്ടത് സുഹൃത്തുക്കളായിട്ടല്ലേ... നീ വേദനിക്കുമെന്ന ഭയം... നമ്മള്‍ നല്ല രണ്ട് കൂട്ടുകാരല്ലേ..'' അവന്റെ വാക്കുകളില്‍ നിറഞ്ഞ അനിശ്ചിതത്വം അവളറിഞ്ഞു.  
എക്കാലത്തും അവന്റെ അമ്മ പറഞ്ഞ ഒരുകാര്യമുണ്ട്. പ്രണയിച്ചോ പക്ഷെ ആരുടെയും കണ്ണീര്‍ വീഴ്ത്തരുതെന്ന്. അതുതന്നെയായിരുന്നു അവന്റെ ഭയവും.
''നിന്റെ വാതില്‍ക്കല്‍ വരെ വന്ന് മടങ്ങിപ്പോന്ന ഭയമായിരുന്നു ഞാന്‍. പക്ഷെ, നിനക്കറിയുമോ  ഒരേ സമയം ഒരിടത്ത് രണ്ട് ശൂന്യതകള്‍ അനുഭവിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും ഞാന്‍ ഉള്ളില്‍ വിതുമ്പാറുണ്ട്. ഒരുപക്ഷെ ആ വിങ്ങല്‍ തന്നെയാണ് വീണ്ടും ഈ ഫ്ളാറ്റ് പങ്കിടലിലേക്ക് എന്നെ എത്തിച്ചത്. ആരൊക്കെ ഉണ്ടെങ്കിലും ഒരു വീട് നിറയെ മൗനം ബാക്കിയാവുമ്പോള്‍ നമ്മള്‍ വല്ലാതെ ഒറ്റപ്പെടും. സത്യത്തില്‍ എനിക്കിപ്പോള്‍ കരയാന്‍ പോലും പേടിയാണ്... ഒന്നും പറയാതെയും നീയൊരു സമാശ്വാസമാണ്...'' കാറ്റിലലിയുന്ന രാഹുലന്റെ വാക്കില്‍ കണ്ണീരുപ്പുണ്ടായിരുന്നു. ജിബ്രാന്‍ പറഞ്ഞപോലെ കണ്ണുനീരിലും കടലിലും നിറയുന്ന വിചിത്രമാംവിധം പവിത്രമായ ഉപ്പ്.
ഈറന്‍മണമുള്ള കാറ്റില്‍ അവന്റെ വാക്കുകള്‍ വീണ്ടും ഒഴുകി.
അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ച സമയത്താണ്... ഒരുപാട് ഓര്‍മ്മകള്‍ ഉള്ളില്‍ കൊരുത്തിട്ട മുത്തച്ഛന്‍ ഒരു ദിവസം എല്ലാ ഓര്‍മ്മകളില്‍ നിന്നും മോചിതനായി ചിരിയ്ക്കാന്‍ തുടങ്ങിയത് അവനോര്‍ത്തു. തിരയടിയ്ക്കുന്ന ഓര്‍മ്മകളാണോ അതോ ശൂന്യതയാണോ ആ ചിരിയില്‍ നിറഞ്ഞതെന്ന് അവനുതന്നെ അറിയുമായിരുന്നില്ല. സ്മൃതിഭ്രംശം വന്നവര്‍ എങ്ങിനെ അവരുടെ ഓര്‍മ്മകളെ പെറുക്കിയെടുക്കും? അതൊരു വല്ലാത്ത ഭയമായിരുന്നു. 
''നിനക്കറിയുമോ, വിസ്മൃതിയിലൂടെ യാത്രചെയ്ത് ഓര്‍മ്മകളൊന്നുമില്ലാതെ മുത്തച്ഛന്‍ അസ്തമിയ്ക്കരുതേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. അമ്മ പോയതിന്റെ മൂന്നാം നാള്‍ മുത്തച്ഛന്‍ ഓര്‍മ്മകളിലേക്ക് തിരികെ നടന്നു. 'അവള്‍ പോയി അല്ലെ?'. ഒന്ന് കരയാന്‍ പോലുമാവാതെ...പിന്നെ എന്നെ അരികിലിരുത്തി തലയില്‍ കൈവെച്ച് പറഞ്ഞു, 'ഇനി നീയേ ഉള്ളു എനിക്ക്.' ഞാന്‍ കരുതിയത് മുത്തച്ഛന്‍ കരയുമെന്നാണ്, പക്ഷെ ചെറിയ ചിരിയുമായി റേഡിയോ കേട്ട് കിടക്കും.''
രാവിലത്തെ കുളി, പുറത്ത് അങ്ങിങ്ങായുള്ള എക്സിമയില്‍ തേക്കാനുള്ള ലേപനങ്ങള്‍, കൃത്യ സമയത്ത് മരുന്നുകള്‍... അവിടെവെച്ച്  അവന്‍ റുട്ടീനിലേക്ക് ഞാന്‍ പോലുമറിയാതെ കടന്നു. ആരൊക്കെ ഉണ്ടെങ്കിലും അത് അത് താന്‍ തന്നെ ചെയ്യണമെന്ന തോന്നലായിരുന്നു അവന്.  
''മുത്തച്ഛനെ നോക്കിയാണ് എന്റെ വര്‍ക്ക് ഫ്രം ഹോം ശരിക്കും പൂര്‍ണ്ണമായത്...'' അവന്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു. ''നിനക്കറിയുമോ അഞ്ചാംനാള്‍ മുത്തച്ഛന്‍ വീണ്ടും സിഗരറ്റ് വലിയ്ക്കാന്‍ തുടങ്ങി, പണ്ടെങ്ങോ ആസ്വാദിച്ചിരുന്ന ശനിയാഴ്ചകളിലുള്ള മദ്യവും. എന്നിട്ട് വൈകുന്നേരം എനിക്ക് കഥ പറഞ്ഞുതരും. മല, കടല്‍, യാത്രകള്‍, കഥകളി, സിനിമ.. എനിയ്ക്കറിയാത്തൊരു ലോകമായിരുന്നു അത്.''
ഇപ്പോള്‍ എല്ലാം കഴിഞ്ഞ ശേഷം ജീവിതവ്യഥകളുടെ കുരുക്കില്‍ കിടന്നുള്ള ചക്രശ്വാസം. അനാഥത്വം വേട്ടയാടുമ്പോളാണ് അവന്‍ ഓര്‍മ്മകളിലേക്ക് മടങ്ങുക എന്ന നന്ദിതയ്ക്കറിയാമായിരുന്നു.        
''നന്ദിതാ , ഒരിക്കല്‍ നീ തന്നെയല്ലേ എനിക്കാ സന്ദേശം ഫോര്‍വേഡ് ചെയ്തത്. പര്‍വ്വതങ്ങള്‍ നമ്മളെ കേള്‍ക്കുന്നില്ലെങ്കില്‍ സമുദ്രത്തോട് പ്രാര്‍ത്ഥിയ്ക്കണമെന്ന്. പെരുമഴയില്‍ കുടയാവുന്ന പ്രാര്‍ത്ഥന, മലകളിറങ്ങുമ്പോള്‍ കൈപിടിയ്ക്കുന്ന പ്രാര്‍ത്ഥന... ഒരുപാട് മാനങ്ങളുള്ള നിന്റെ ആര്‍ദ്രത... എനിയ്ക്കത് മനസ്സിലാവും, പ്രത്യേകിച്ചും ഈ അനാഥത്വത്തില്‍, പക്ഷെ എനിയ്ക്ക് ഞാനാവാന്‍ ഇനിയും സമയം വേണമെന്ന് തോന്നുന്നു, ആര്‍ക്കും ആരോടും തോന്നാവുന്ന വൈകാരികതയ്ക്കപ്പുറം നിന്നില്‍ എന്നെ ചേര്‍ക്കാന്‍.'' അത് പറഞ്ഞ നിമിഷം രാഹുലന്‍ കരയുമെന്നവള്‍ക്ക് തോന്നി. അവന്റെ കഴുത്തിനുചുറ്റും കൈചുറ്റി അവന്റെ ചുമലില്‍ തലവെച്ച് അവളവനെ കേട്ടു.  
''ശരിയായിരിയ്ക്കാം, പക്ഷെ ഒരുപാടൊരുപാട് എന്റെയുള്ളില്‍ കിടന്നുരുകിയതാണ് നിന്നോടുള്ള ഇഷ്ടം... അറിയില്ല അതെന്താണെന്ന്. ഞാനത് നിര്‍വ്വചിച്ചിട്ടില്ല. അത് കേവലം സ്‌നേഹമല്ല, പക്ഷേ പ്രണയമെന്നുപറയാന്‍ എനിയ്ക്ക് ധൈര്യമില്ല.. എന്നാലും നമ്മളെവിടെയോ മറ്റെന്തൊക്കെയോ ആയി ചേര്‍ന്നുനില്‍ക്കുന്നു... ഏതൊക്കെയോ യാത്രകളില്‍ ചായാനുള്ള ചുമല്‍... ഇനിയും അറിയാത്ത പൊരുള്‍.''
പ്രണയം ഒരു ഭൂതകാലാനുഭവമാണെന്ന് നന്ദിതയ്ക്ക് എപ്പോഴും തോന്നാറുണ്ടായിരുന്നു. ആ ഭൂതകാലമായിരുന്നു രാഹുലന്റെ അമ്മയെ അവസാനനിമിഷം വരെ ജീവിപ്പിച്ചത്, ഒരുപക്ഷെ എവിടെയോ തനിയ്‌ക്കൊരു പ്രണയമുണ്ടായിരുന്നു എന്ന തോന്നല്‍. രാഹുലന് ഇല്ലാതെപോയതും അങ്ങനെയൊരു ഭൂതകാലമായിരുന്നു എന്ന് അവള്‍ക്ക് തോന്നി. ഒരുപക്ഷെ അവന്‍ തന്റെ ഭൂതകാലത്തെ ഭയന്നതാണോ? അവനെക്കാള്‍ കേവലം രണ്ടുവയസ്സുമാത്രം മൂത്ത താന്‍ ഒരുപാട് മുതിര്‍ന്നവളാണെന്ന് നന്ദിത എപ്പോഴും വിശ്വസിച്ചു. ആ വിശ്വാസമായിരുന്നു അവരുടെ കൂട്ടിന്റെ ആണിക്കല്ല്, അവനുമേലുള്ള അവളുടെ സ്വാധീനവും.
''ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു. നിനക്കറിയുമോ ഒരു കൗമാര പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി ചുവന്നൊരു പനിനീര്‍ പൂവ് വര്‍ഷങ്ങളോളം ഞാനൊരു ചില്ലുകുപ്പിയില്‍ സൂക്ഷിച്ചിരുന്നു. അവനിപ്പോള്‍ ഏതോ മദാമ്മയേയും കെട്ടി അമേരിക്കയില്‍ ഇന്ത്യന്‍ സായിപ്പായി കഴിയുന്നു. ഇടയ്ക്കിടെ ആള്‍ ദൈവങ്ങളോടൊപ്പമുള്ള ചിത്രങ്ങള്‍ അവന്‍ സ്‌കൂള്‍ ഗ്രൂപ്പില്‍ ഇടാറുണ്ട്. ദൈവങ്ങളില്‍ നിന്നും ആള്‍ദൈവങ്ങളിലേക്ക് എന്തിനാണ് മനുഷ്യര്‍ ഓടിയൊളിക്കുന്നതെന്ന് എനിയ്ക്കിപ്പോഴും മനസ്സിലായിട്ടില്ല,'' ഹെല്‍മറ്റിനുള്ളിലൂടെ  അവളുടെ വാക്കുകള്‍ പതിയെയാണ് വന്നുവീണതെങ്കിലും കൗമാരമിങ്ങനെ മയില്‍പ്പീലിയായും ഇലയായും പൂവായും പുസ്തകത്താളുകള്‍ക്കിടയില്‍ ഉറങ്ങിക്കിടക്കുന്നത് ഓര്‍ക്കുമ്പോള്‍ രാഹുലന് ചിരിയാണ് വന്നത്.
അവന്‍  ഒരു നേരിയ ചിരിയോടെ അവളോട് പറഞ്ഞത് ബെര്‍ട്ടിലൂച്ചിയുടെ 'ലാസ്റ്റ് എംപററി'ലെ ഒരു രംഗത്തെ കുറിച്ചായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ പുറത്താക്കിയ വിലക്കപ്പെട്ട നഗരത്തിലെത്തിയ  അവസാനത്തെ ചക്രവര്‍ത്തി കുട്ടിക്കാലത്ത് താന്‍ സിംഹാസനത്തിനു പിന്നില്‍ പഴയൊരു ചെപ്പിലടച്ചുവെച്ച പുല്‍ച്ചാടിയെ അതുപോലെതന്നെ ജീവനോടെ കണ്ടെത്തുന്ന വിചിത്രത.
''ചരിത്രത്തിലെ ഫോസിലുകള്‍ ഇങ്ങനെയൊക്കെയാണ്, അല്ലേ?'' അവന്‍ ചിരിച്ചു.
''നിന്നെ ആ സിനിമ കാണിച്ചത് ഞാനല്ലേ, നമ്മുടെ തലമുറയുടേതല്ലാത്ത സിനിമ,'' നന്ദിത പറഞ്ഞു. ''അതാണ് ജീവിതം രാഹുലാ, ഫോസ്സിലുകളെന്നു കരുതി നമ്മള്‍ ചെപ്പിലടച്ചുവെച്ച ചിലതൊക്കെ തികഞ്ഞ ജൈവരൂപങ്ങളായി പുനര്‍ജ്ജനിക്കും... ഒരുപക്ഷെ അമ്മയിലേക്ക് നടക്കുമ്പോള്‍ നീയുമതറിയും...''
പൊടുന്നനെ വഴിയരികിലെ ഒരു ചായക്കടയ്ക്കരികില്‍ രാഹുലന്‍ വണ്ടിനിര്‍ത്തി. ''അതെ, പുനര്‍ജ്ജനിയ്ക്കുന്ന ആ ജൈവരൂപത്തിലേക്കുള്ള  യാത്രയാണിതെന്ന് തോന്നുന്നു.'' അത്രയും പറഞ്ഞ് അവന്‍ ഒരു ഡയറി എടുത്ത് അവള്‍ക്ക് നേരെ നീട്ടി. ആര്‍ക്കോ എഴുതിയ കത്തിന്റെ പകര്‍പ്പുപൊലെയുള്ള കുനുകുനാ അക്ഷരങ്ങള്‍... കവിത കിനിയുന്ന വാക്കുകള്‍.
***
''മാഷേ, എനിയ്ക്ക് ഇനിയും തോല്‍ക്കാന്‍ വയ്യ. എനിയ്ക്കെന്നെ അടയാളപ്പെടുത്തിയെ തീരൂ. ഒരു സെല്‍ഫ് ഫൈനാന്‍സിങ് കോളേജിലെ അദ്ധ്യാപികയ്ക്ക് എന്തിനാണ് പിഎച്ച്ഡി എന്ന് പലരും ചോദിയ്ക്കും. പഠിച്ചതൊന്നും ഒന്നുമല്ലെന്ന തോന്നല്‍, വായിച്ചതും. മാഷ് പറഞ്ഞപോലെ എനിയ്ക്ക് എന്റെ മുന്നിലെങ്കിലും ജയിക്കണം മാഷെ...''
അപൂര്‍ണ്ണമായ കുറിപ്പുകള്‍ നിറയെ ഒരുതരം വിങ്ങലായിരുന്നു. നന്ദിത ഡയറിക്കുറിപ്പുകള്‍ വായിക്കുമ്പോള്‍  രാഹുലന്‍ അവളെ നോക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. താനറിഞ്ഞ അമ്മയല്ല ഈ കുറിപ്പുകളില്‍ നിറയുന്നത്. ആരുമറിയാതെ ഒളിപ്പിച്ചുവെച്ച ദുര്‍ജ്ഞേയത.
''മാഷെ, പത്ത് വര്‍ഷത്തോളം ഒരു വിവാഹമോചിതയ്ക്ക് തുല്യമായി ജീവിച്ച് വിധവയാവുക എന്നത് എന്തൊരു വിചിത്രമായ അവസ്ഥയാണ്! പൊരുതാനുള്ള കരുത്ത് ചോര്‍ന്നുപോകുന്നപോലെ. ഒരുപക്ഷേ എന്റെ മകനുപോലും ഞാന്‍ കടന്നുപോകുന്ന വിഹ്വലതകള്‍ മനസ്സിലാവില്ല എന്നൊരു തോന്നല്‍. അതെന്റെ തെറ്റാണോ എന്നറിയില്ല. ഒരുപക്ഷെ എനിയ്ക്കവനെയും മനസ്സിലാക്കാനാവുന്നില്ല. അവനുമതേ, എന്നോളം, അല്ലെങ്കില്‍ എന്നേക്കാള്‍ അനുഭവിക്കുന്നുണ്ടാവാം ഈ വിങ്ങലുകള്‍, പക്ഷെ അവനൊന്നും പറയില്ല. ഇടയ്ക്ക് തോന്നും എനിക്കൊരു നല്ല അമ്മപോലും ആവാന്‍ കഴിയുന്നില്ലേ എന്ന്...''
ഡയറിയില്‍ നിന്നും മുഖമുയര്‍ത്തിനോക്കുമ്പോള്‍ രാഹുലന്റെ കണ്ണുകള്‍ ഈറനണിയുന്നത് നന്ദിത കണ്ടു. എന്നുമതെ, അവന് ഏറ്റവും ഭയം കരയാനായിരുന്നു. ഒരുപാടുകാലം കണ്ണീരടക്കിവെച്ചാല്‍ കണ്ണിന്റെ തെളിമ നഷ്ടമാവുമെന്ന് അവള്‍ ഇടയ്ക്കിടെ അവനെ ഓര്‍മ്മിപ്പിക്കാറുള്ളതാണ്. മഞ്ഞുതുള്ളിപോലെ കണ്ണില്‍നിന്നും ഉതിര്‍ന്നുവീണ അവന്റെ കണ്ണുനീര്‍ അവന്‍പോലും അറിയാതെ തുടച്ച് നന്ദിത ഡയറിയുടെ പേജുകള്‍ മറച്ചു. ''രാഹുലാ, ഇങ്ങനെ ഡയറിയെഴുതുന്ന അമ്മ ഉറപ്പായും കവിതകള്‍ എഴുതിക്കാണും.''
''പലപ്പോഴും അതെനിയ്ക്കും തോന്നിയിട്ടുണ്ട്, പക്ഷേ, ഇതുവരെയ്ക്കും ഒന്നുമെന്റെ കണ്ണില്‍ പെട്ടിട്ടില്ല. ഓര്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു ഇത്രയും ചിരിച്ച് ജീവിച്ച അമ്മ ഉള്ളിലടച്ചുവെച്ച ചെപ്പുകള്‍... ഞാന്‍ അമ്മയെ വായിയ്ക്കാന്‍ ഒരുപാട് വൈകിയപോലെ,'' രാഹുലന്‍ എഴുന്നേറ്റപ്പോള്‍ നന്ദിത അവനെ പിടിച്ചിരുത്തി വീണ്ടും ഡയറിത്താളുകള്‍ മറച്ചു.    
''മാഷേ, വായിയ്ക്കുമ്പോള്‍ മാഷ്‌ക്ക് ചിരിവരും, പക്ഷെ സത്യമതാണ്. ഇപ്പോള്‍ ഉള്ളില്‍ നിറയുന്നത് മുഴുവന്‍ പ്രണയമാണ്. ആരാണവന്‍? എനിയ്ക്കറിയില്ല. പക്ഷെ ആ അരൂപി ഒരുനാള്‍ ഉടലും ഉയരുമായി പ്രത്യക്ഷപ്പെടും എന്നുറപ്പ്. എവിടെയോ ഇപ്പോള്‍ ഞാനൊരു തണല്‍ മോഹിയ്ക്കാന്‍ തുടങ്ങുന്നപോലെ. അങ്ങനെയൊരാള്‍ കടന്നുവന്നാല്‍ മാഷുടെ മുന്നിലല്ലാതെ ആരുടെയടുത്താണ് ഞാന്‍ കൊണ്ടുവരിക! ഇപ്പോള്‍ എനിയ്ക്കുപോലും ഞാനൊരു വിചിത്രജീവിയാണെന്ന് തോന്നുന്നു... ഇവള്‍ക്കിത് എന്തുപറ്റി എന്നല്ലേ മാഷ് ആലോചിയ്ക്കുന്നത്... അങ്ങനെയല്ല മാഷെ, ഒരാള്‍ വന്നേ പറ്റൂ. കുറച്ചുനാളെങ്കിലും നമുക്കൊക്കെ നമ്മളായി നില്‍ക്കണ്ടേ, ഒറ്റക്കിരിക്കുമ്പോളും ഒറ്റയല്ലെന്ന് തോന്നാന്‍?''
നന്ദിത രാഹുലന്റെ കണ്ണുകളിലേയ്ക്ക് നോക്കുമ്പോള്‍ വീണ്ടും അവനവള്‍ക്ക് പിടികൊടുക്കതിരിയ്ക്കാന്‍ മറ്റെങ്ങോ നോക്കിയിരുന്നു. പക്ഷെ തന്റെ സഹജീവിയുടെ കണ്ണുകള്‍... അതവള്‍ എത്രയോ നാളായി വായിയ്ക്കുന്നതാണ്.
''അമ്മയുടെ ആ പ്രണയം ആരായിരുന്നു എന്ന ആ ചോദ്യം നിന്നെ അലട്ടുന്നുണ്ടോ?''
''ഇല്ല... പക്ഷെ അങ്ങനെയൊരാള്‍ അമ്മയിലേയ്ക്ക് കടന്നുവന്നിരുന്നോ എന്നറിയണമെന്നൊരു മോഹം. ഏകാന്തതയുടെ ശലഭക്കൂടില്‍ നിന്നും അമ്മയ്ക്ക് ചിറകുകൊടുത്തയാള്‍... അങ്ങിനെയൊരാളുണ്ടോ? ഒരുപക്ഷെ അമ്മ മറ്റാരേക്കാളും തന്റെ മനഃസാക്ഷിയാക്കിയ മാഷ്‌ക്ക് ഉറപ്പായും അറിയുമായിരിയ്ക്കും എന്ന് മനസ്സുപറയുന്നു... ഒന്നിനുമല്ല നന്ദിതാ, അമ്മയെ ആഴത്തിലറിഞ്ഞവരില്‍ നിന്നും ഞാനറിയാത്ത ഒരമ്മയെ എനിയ്ക്ക് കണ്ടെത്തണം... മറ്റാരുമില്ലെങ്കിലും അത് നീയെങ്കിലുമറിയണം...'' അത് പറയുമ്പോള്‍ അവന്‍ നന്ദിതയുടെ മുഖത്തുനോക്കാതിരിക്കാന്‍ ശ്രമിച്ചു.
ബൈക്ക് വളവുകള്‍ താണ്ടി വീണ്ടും മലകയറുമ്പോള്‍ അവര്‍ രണ്ടുപേരും നിശ്ശബ്ദരായിരുന്നു. ഒരുപക്ഷെ രാഹുലനെക്കാള്‍ അവന്റെ അമ്മയെ നന്ദിതയ്ക്കറിയാം. ''എനിയ്ക്ക് ഒരുപക്ഷെ നിന്നെക്കാള്‍ നന്നായി നിന്റെ അമ്മയെ വായിക്കാനാവും രാഹുലാ... അമ്മയുടെ സ്വപ്നങ്ങളെയും. പക്ഷെ, ഇപ്പോള്‍ എനിയ്ക്കും അമ്മ പിടികിട്ടാത്തൊരു സമസ്യപോലെ...''
''അതുകൊണ്ടാണ് നീ ഒപ്പം വേണമെന്ന് ഞാന്‍ പറഞ്ഞത്... നീ സാക്ഷിയും മനഃസാക്ഷിയുമാണ്. അമ്മ പറയാറുള്ളതുപോലെ, രണ്ടുവയസ്സിന്റെ മൂപ്പുകൊണ്ട് രണ്ടുതലമുറ മുന്നേ നടന്നവള്‍...'' ബൈക്ക് വളരെ പതിയേ ഓടിയ്ക്കവേ രാഹുലന്‍ പറഞ്ഞു. 
അതങ്ങനെയാണ്. ഉള്ളില്‍ വിങ്ങുമ്പോള്‍, ചിന്തകള്‍ മറ്റൊരുലോകത്തേയ്ക്ക് വഴുതിനീങ്ങുമ്പോള്‍ അവന്‍ റൈഡിനു വേഗത കുറയ്ക്കും. അവനൊപ്പം ലോകത്ത് താന്‍ ഏറ്റവും സുരക്ഷിതയാണ് എന്ന അവളുടെ വിശ്വാസത്തിനും ഇതൊക്കെത്തന്നെയായിരുന്നു ആധാരം.
''നമുക്കിത്തിരി വേഗം പോയാലോ ദൂരം ഒരുപാടില്ലെ?''
''വേണ്ട, നമ്മള്‍ ഉടനെയെത്തും...'' അവന്‍ പറഞ്ഞു. 
''ഇപ്പറഞ്ഞ മാഷ്‌ക്ക് നിന്നെ അറിയുമോ?''
''അറിയാം.. കണ്ടിട്ടില്ലെന്നു മാത്രം. ചില യാത്രകളില്‍ അമ്മ ഒറ്റക്കായിരുന്നു, എവിടെയും രേഖപ്പെടുത്താതെ, ഒരു ചിത്രം പോലും എടുക്കാതെ. മാഷുടെ കൂടെ മാത്രമല്ല, എന്റെ കൂടെയും അമ്മയുടെ ഫോട്ടോകള്‍ അപൂര്‍വമാണ്...'' പതിഞ്ഞ സ്വരത്തില്‍ അവന്റെ ശബ്ദം മാറ്റരുടെതോ പോലെയാണെന്ന് നന്ദിതയ്ക്ക് തോന്നി. 
''ശരിയ്ക്കും ഒരു ഏകാന്തയാത്രിക, അല്ലെ .. എത്ര തുറന്നാലും തുറക്കാതെ ബാക്കിയാവുന്ന ചില അറകള്‍ ഉണ്ടായിരുന്നു നിന്റെ അമ്മയുടെ ഉള്ളില്‍. ഒരുപക്ഷെ എന്റെ അമ്മയേക്കാള്‍ എന്നെ മനസ്സിലാക്കിയത് നിന്റെ അമ്മയായിരുന്നു. എന്റെ അമ്മയ്ക്ക് ഞാനെന്നും റിബലാണ്, ഇപ്പോഴും.''
''അവര്‍ നമ്മളെ വിധിയ്ക്കട്ടെ, നമ്മള്‍ നമുക്കുമേല്‍ വിധിപറയാതിരുന്നാല്‍ മതി,'' ഒരു കുഞ്ഞ് മണ്‍പാതയിലേക്ക് ബൈക്ക് തിരിയ്ക്കവേ അവന്‍ പറഞ്ഞു. ''കുറച്ച് നടക്കാനുണ്ട്... കുന്നുകയറ്റം.'
''നമുക്ക് നടക്കാം... ഒന്നിച്ചുനടന്നാല്‍ വഴികുറയും എന്നല്ലേ?'' നന്ദിത പുതിയൊരു ലോകത്തേക്ക് നടക്കുന്നതിന്റെ ആനന്ദത്തിലായിരുന്നു. 
''ഞാന്‍ വരുമെന്ന് മാത്രമേ മാഷോട് പറഞ്ഞിട്ടുള്ളു...'' അവന്‍ പറഞ്ഞു.
''പക്ഷെ ഞാനവിടെ അപരിചിതയാവില്ല, ഉറപ്പ്.''
കല്ലും മണ്ണും നിറഞ്ഞ നടവഴിയിലൂടെ ഒട്ടും നാട്യങ്ങളില്ലാത്ത ആ വീട്ടിലെത്തുമ്പോള്‍ മാഷ് കൃഷിയിടത്തിലായിരുന്നു.
''നന്ദിത... അവള്‍ ധാരാളം പറഞ്ഞറിയാം,'' അവര്‍ക്കൊപ്പം ഉമ്മറത്തേക്ക് കയറുമ്പോള്‍ മാഷ് പറഞ്ഞു. ''ഞാനിപ്പോള്‍ പുസ്തകങ്ങളെക്കാള്‍ വിത്തുകള്‍ക്കൊപ്പമാണ്. അന്യം വന്നുപോകുന്ന വിത്തുകള്‍ ചിലതെങ്കിലും തിരികെപ്പിടിയ്ക്കണം. അതും ഒരു ജീവനല്ലേ.''
''മാഷ്‌ക്ക് പണ്ടും ലൈബ്രറിയെക്കാള്‍ പ്രിയമാണ് കൃഷിയിടം എന്ന് അമ്മ എപ്പോഴും പറയാറുണ്ട്.'' രാഹുലന്‍ കൂട്ടിച്ചേര്‍ത്തു.
''അതെ അവളിവിടെ വരുമ്പോളൊക്കെ ഞങ്ങള്‍ ഈ പറമ്പിലും മരചോട്ടിലുമാണ് ഉണ്ടാവുക, പക്ഷേ പുസ്തകമായിരുന്നു അവളുടെ ലോകം. വായന ഭ്രാന്തായിരുന്നു. നന്ദിതയെ അവള്‍ക്ക് ഏറെ ഇഷ്ടമായതും അതുകൊണ്ടുതന്നെ,'' മാഷുടെ വാക്കുകളില്‍ യാതൊരു അപരിചിതത്വവും ഉണ്ടായിരുന്നില്ല.
അവരെയും കൊണ്ട് കൃഷിയിടത്തിലൂടെ നടക്കുമ്പോള്‍ ആ മനുഷ്യന്‍ ഏകാന്തനായൊരു വൃദ്ധനാണെന്ന് രാഹുലന് തോന്നി. ഒരുപക്ഷെ അവരോട് സംസാരിയ്ക്കുമ്പോള്‍ പോലും അയാള്‍ വേറെ ഒരു ലോകത്തായിരുന്നു.
''അമ്മ പറയാറുണ്ടായിരുന്നു മാഷാണ് ഏറ്റവും വലിയ വെളിച്ചമെന്ന്... ഏത് ഇരുളിലും അമ്മയുടെ ധൈര്യം.''
''വെളിച്ചമെന്നൊന്നും പറഞ്ഞുകൂടാ,'' മാഷ് ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ''പക്ഷെ അവനവന്‍ ഇരുളില്‍ മുങ്ങുന്നു എന്നുതോന്നുമ്പോള്‍ മനുഷ്യര്‍ എവിടെയെങ്കിലുമൊക്കെ വെളിച്ചം കണ്ടെത്തും. ഈ വീട്ടില്‍, എന്റെ മുന്നില്‍ അവള്‍ പൂര്‍ണ്ണ സ്വതന്ത്രയായിരുന്നു. ആകുലതകളില്ലാതെ ഇവിടെ അവള്‍ അവളെ തുറന്നുവിട്ടു.''
''അമ്മ പറയുമായിരുന്നു പി.എച്.ഡി എന്ന സ്വപ്നം മാഷാണ് കുത്തിവെച്ചതെന്ന്... അത് നടന്നില്ലെങ്കിലും.'' രാഹുലന്‍ ഓര്‍ത്തെടുത്തു.
''അങ്ങനെയായിരുന്നു അവള്‍ എന്റെ കൂട്ടായത്, രണ്ടാംവര്‍ഷ എംഎ പരീക്ഷ എഴുതാന്‍ കോളേജില്‍ വന്നപ്പോള്‍. ഒരുപാട് വൈകിയാണവള്‍ വീണ്ടും പഠിയ്ക്കാന്‍ തുടങ്ങിയത്. ഏത് പ്രായത്തിലായാലും അങ്ങനെയൊരു സ്വപ്നം പൂര്‍ത്തീകരിയ്ക്കണമെന്ന വാശി വളര്‍ത്തിയതും ഞാനാണ്. ജീവിതം തന്നെ തോല്‍പ്പിക്കുന്നു എന്ന തോന്നലില്‍  നിന്നും എനിയ്ക്കവളെ മോചിപ്പിയ്ക്കണമായിരുന്നു. നല്ല ഭാര്യ, നല്ല മകള്‍ നല്ല അമ്മ... ഇതൊക്കെയായിരിക്കുമ്പോഴും അവള്‍ക്ക് അതിനപ്പുറം ഒരു ലോകമുണ്ടായിരുന്നു. ഒരുപക്ഷേ രാഹുലന്‍ മനസ്സിലാക്കിയതിനും അപ്പുറമാവാം അത്,'' മാഷുടെ വാക്കുകളില്‍ മഞ്ഞുരുകാന്‍ തുടങ്ങിയിരുന്നു. അമ്മയിലേക്കുള്ള വഴികള്‍ പതിയെ തുറക്കുന്നു എന്നവന് തോന്നി.
''മാഷ്‌ക്ക് എഴുതുന്ന കത്തുകള്‍ അമ്മ ഡയറിയില്‍ പകര്‍ത്തിവെക്കാറുണ്ടായിരുന്നു... ആത്മകഥപോലെ... എന്തിനാണതെന്നറിയില്ല...'' രാഹുലന്‍ പറയാന്‍ തുടങ്ങി.
''അതൊക്കെയായിരുന്നു അവളുടെ കൈയ്യൊപ്പ്. പരസ്പര ആശയവിനിമയം ചെയ്യാന്‍ ഒരുപാട് വഴികള്‍ ഉണ്ടായിട്ടും അവള്‍ക്ക് കത്തെഴുത്തായിരുന്നു പ്രിയം, ഞാന്‍ മറുപടി ഫോണില്‍ പറയുമെങ്കിലും. കത്തെഴുതുമ്പോള്‍ വായിക്കുന്നയാള്‍ താനെഴുതുന്ന വാക്കുകളെ തൊട്ട് തന്റെ ഉള്ളം തൊടുമെന്ന് അവള്‍ ഉറച്ച് വിശ്വസിച്ചു,'' മാഷുടെ വാക്കില്‍ തെളിഞ്ഞ അമ്മ മറ്റൊന്നായിരുന്നു.
നന്ദിത ഒരു കേള്‍വിക്കാരി മാത്രമായപ്പോള്‍  ആ മനുഷ്യന്‍ അവള്‍ക്ക് നേരെ തിരിഞ്ഞു.
''നന്ദിതയ്ക്കറിയുമോ, എല്ലാ കരുത്തും ചോരുന്നിടത്താണ് നമ്മള്‍ നമ്മളാവുന്നത്. അത്രയും വിശ്വാസമുള്ള ഒരു തണലിലാണ് നമ്മള്‍ മനസ്സിനെ വിവസ്ത്രമാക്കുന്നത്. ഒരുപക്ഷെ അതായിരുന്നു ഞാനവള്‍ക്ക്... നല്ല കേള്‍വിക്കാരന്‍...പൊടുന്നനെയാണവളുടെ എഴുത്തുകള്‍ നിന്നത്. പിന്നെ ഏകദേശം ഒരുമാസത്തിനുശേഷം ഒരു കുറിപ്പ് വന്നു...''
മാഷ് ഒരു നിമിഷം നിശ്ശബ്ദനായി, വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. പിന്നെ മേശവലിപ്പില്‍ നിന്നും ഒരു കത്തെടുത്ത് അവര്‍ക്ക് കാണിച്ചു.
''മാഷേ,  കരുണയില്ലാത്ത ശത്രു പിടിമുറുക്കിയല്ലോ. പിടിവിട്ട കോശങ്ങളുടെ താണ്ഡവം മാറില്‍ നിന്നും മജ്ജയിലേക്ക് വളര്‍ന്നു. സ്വന്തം കോശങ്ങള്‍ തോല്‍പിച്ച ജീവിതത്തിന്റെ ക്രൂരഫലിതമാവുന്നല്ലോ ഞാന്‍. ഏതോ പുരാതനജലത്തില്‍ പെരുകിപ്പെരുകിവളരുന്ന ഹൈഡ്രയുടെ വന്യമായ നൃത്തം... ദൈവം ഇത്രയും ക്രൂരനാവുമോ മാഷെ... ഞാന്‍ പറയാറില്ലേ എന്നെങ്കിലും ഞാനെന്റെ ഡോക്ടറേറ്റ് എടുക്കുമെന്ന്... അരൂപിയായ പ്രണയം ഒരുനാള്‍ എനിക്കുമുന്നില്‍ പ്രത്യക്ഷപെടുമെന്ന്... ഇല്ല, എനിയ്ക്കെന്നെ തിരിച്ചുപിടിയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല... മഹാരോഗവും സ്വപ്നങ്ങളും ചേര്‍ന്ന സമാന്തര ജീവിതം എവിടെയെത്തുമെന്നറിയില്ല...  എവിടെയോ മനക്കരുത്ത് ചോരുന്നു...''
അമ്മയുടെ ഡയറിയില്‍ പകര്‍ത്താത്ത ആ കുറിപ്പ് വായിക്കുമ്പോള്‍ രാഹുലന്‍ ഓര്‍ത്തതും ക്രൂരഫലിതക്കാരന്‍ ദൈവത്തെക്കുറിച്ചായിരുന്നു. പെയ്യാതെപോയ പെരുമഴയായിരുന്നു അമ്മ, ഒരിക്കലും പിടിതരാത്ത വിചിത്രമായ ആഴം.
അതായിരുന്നു അവസാന കത്ത്. പിന്നെ വല്ലപ്പോഴും വരുന്ന സന്ദേശങ്ങളില്‍ അവള്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു. രോഗവിവരം ചോദിയ്ക്കാതെയും പറയാതെയും അവര്‍ ഫോണില്‍ സംസാരിച്ചു. രണ്ടാമത്തെ കീമോയ്ക്ക് മുന്നേ മുടിയെല്ലാം കൊഴിയാന്‍ തുടങ്ങിയപ്പോള്‍ തല മുണ്ഡനം ചെയ്ത് ചിരിച്ചുകൊണ്ടൊരു ചിത്രമയച്ചു, മാഷ് ഓര്‍ത്തെടുത്തു. ''മാഷെ ഞാന്‍ കാവടിയെടുക്കാന്‍ തയ്യാറായി കേട്ടോ..''
അതായിരുന്നു അവസാനകുറിപ്പ്.
പിന്നെ രണ്ടുമാസം കഴിഞ്ഞ് വന്നത് ഒരു വിളിയായിരുന്നു. ഒരു പതിഞ്ഞ കരച്ചില്‍... ''മാഷേ, 
തലച്ചോറില്‍ വെടിയേറ്റപോലെ ഓര്‍മ്മകള്‍ ചിതറുന്നു... ഉള്ളില്‍ എന്നെ ഭയപ്പെടുത്തുന്ന എന്തോ നൃത്തംചെയ്യുന്നപോലെ.. ഇടയ്ക്ക് ഞാന്‍ ആരെന്നുപോലും മറന്നുപോകുന്നു... ഇനിയൊരു മടക്കമുണ്ടെന്ന് തോന്നുന്നില്ല... മാഷ് എന്നെ കാണാന്‍ വരരുത്, മാഷൊടല്ലേ ഞാന്‍ ഏറ്റവും ചിരിച്ചിട്ടുള്ളത്...''

ആ നിമിഷം ആ മനുഷ്യനെ ആഴത്തിലൊന്ന് കെട്ടിപിടിക്കണം എന്നുതോന്നി നന്ദിതയ്ക്ക്. മനുഷ്യന്‍ ഒറ്റപ്പെടുന്ന ചില നേരങ്ങളുണ്ട്. ഒപ്പം ആരോ ഉണ്ടെന്ന തോന്നല്‍ ഉണര്‍ത്തേണ്ട നേരം.
''എല്ലാ ഭയങ്ങള്‍ക്കിടയിലും താന്‍ ഒപ്പമുണ്ടെന്ന തോന്നല്‍ ഉണ്ടാക്കിയ കുട്ടിയായിരുന്നു അവള്‍. ഒരാലിംഗനംകൊണ്ട് വേദനകളെ തുടച്ചുകളഞ്ഞവള്‍,'' നന്ദിതയുടെ മനസ്സുവായിച്ചിട്ടെന്നപോലെ മാഷ്  ഓര്‍ത്തെടുത്തു. ''ഓരോ തവണ വന്നുമടങ്ങുമ്പോഴും അവള്‍ തന്നിരുന്ന സമ്മാനം അതാണ്. ആലിംഗനത്തിലൂടെയാണ് മനുഷ്യന്‍ ഹൃദയമിടിപ്പറിയുന്നതെന്ന് അവള്‍ പറയുമായിരുന്നു, പരസ്പരം തൊടാന്‍ ഭയക്കുന്ന ലോകത്തെക്കുറിച്ചും...''
നിഴലും വെളിച്ചവും നൃത്തംചെയ്യുന്ന കൃഷിയിടത്തിലൂടെ തന്റെ വളര്‍ത്തുപട്ടിയുമൊന്നിച്ച് അവരോടൊപ്പം നടക്കുമ്പോള്‍ മാഷ് അമ്മയെ വരയ്ക്കുകയായിരുന്നു. കവിതയും സ്നേഹവും ഒരിക്കലും വിടരാതെ പോയ പ്രണയവും കൊണ്ട് സൃഷ്ടിച്ച മനസ്സിനെ.
''ഇപ്പോള്‍ ഇവനാണെനിയ്ക്ക് കൂട്ട്. അവള്‍ പോയ ശേഷം എനിയ്ക്കെന്റെ ലൈബ്രറിയില്‍ കയറാന്‍പോലും തോന്നാറില്ല. കൂടുതല്‍ നേരവും ഈ മണ്ണിലാണ്. ഓര്‍മ്മകളെ വംശനാശം വരാതെ നോക്കുമ്പോലെ..''
രാഹുലനുള്ളില്‍ കഥകള്‍ക്കുള്ളിലെ കഥയായി അമ്മ വളര്‍ന്നുകൊണ്ടേയിരുന്നു. കുന്നിന്‍ചരിവില്‍  അന്തിവെയില്‍ ചായാന്‍ തുടങ്ങിയിരുന്നു.
''സന്ധ്യക്കുമുന്നേ ചുരമിറങ്ങാം,'' നന്ദിത രാഹുലനെ ഓര്‍മ്മിപ്പിച്ചു.
അവര്‍ യാത്രപറയാന്‍ തുടങ്ങവേ അവരെ രണ്ടുപേരെയും ചേര്‍ത്തുനിര്‍ത്തി മാഷ് പറഞ്ഞു, ''അമ്മയെഴുതിയ കുറെ കുറിപ്പുകളുള്ള ഒരു പുസ്തകം ഇവിടെയുണ്ട്, എനിക്ക് ഒന്നുകൂടി വായിക്കണം, അടുത്തതവണ തരാം... ഇങ്ങോട്ടുള്ള വഴി മറക്കരുത്, അമ്മ പോയെങ്കിലും... നിങ്ങള്‍ എന്റെകൂടി മക്കളല്ലേ...''
കുന്നിറങ്ങുമ്പോള്‍ നന്ദിത രാഹുലനോട് പറഞ്ഞു, ''ഇടയ്ക്കെങ്കിലും മനസ്സ് വിവസ്ത്രമാക്കണം അല്ലെ രാഹുലാ, എന്നാലല്ലേ നമ്മുടെ ഉള്ളിലും നമ്മളുണ്ടെന്ന്, കരുതലുണ്ടെന്ന് നമ്മളറിയു...''
രാഹുലന്റെ  നോട്ടം തന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്നത് അവളറിഞ്ഞു. ആദ്യമായി അവന്റെ കൈകള്‍ അവളെ വലയം ചെയ്തു. കുന്നിറങ്ങി തീര്‍ന്നപ്പോള്‍ രാഹുലന്‍ വണ്ടിയുടെ താക്കോല്‍ നന്ദിതയ്ക്ക് കൈമാറി.
പക്ഷികള്‍ ചിറകൊതുക്കിയ ചുരത്തില്‍ ഈറന്‍കാറ്റ് വീശുന്നുണ്ടായിരുന്നു. പച്ചപ്പടര്‍പ്പുകള്‍ക്കിടയില്‍ വെള്ളപ്പൂക്കള്‍ പോലെ കൊറ്റികള്‍... ഒറ്റപ്പെട്ട കിളിയൊച്ചകള്‍.  ഇരുള്‍വീണ വഴികളിലൂടെ ഒട്ടും വേഗമില്ലാതെ നന്ദിത ബൈക്ക് ഓടിക്കുമ്പോള്‍ അമ്മയുടെ ചുമലില്‍ തലവെച്ച് രാഹുലന്‍ കരഞ്ഞു. തന്റെ ടീഷര്‍ട്ടില്‍ അവന്റെ കണ്ണീര്‍ പടരവെ നന്ദിത പറഞ്ഞു, ''ഒരുവേള അമ്മ തിരഞ്ഞത് ഒരു പ്രണയത്തിന്റെ പാലം കടന്നാലും നമുക്കൊന്നും കാണാന്‍ കഴിയാത്ത ബുദ്ധനെയായിരുന്നു രാഹുലാ, എന്റെയും നിന്റെയും കാഴ്ചകളില്‍ ഒരിയ്ക്കലും തെളിയാത്ത തഥാഗതന്‍.''

Tuesday, July 16, 2024

അമ്മ പെയ്യുമ്പോൾ


ഇത്തവണയും സുജാതച്ചേച്ചി (ഏടത്തിയമ്മ) പറഞ്ഞത് മഴക്കാലത്തിന്റെ സംഗീതമുള്ള ഞങ്ങളുടെ പഴയവീടിനെ കുറിച്ചായിരുന്നു, ആദ്യത്തെ ഇടി വെട്ടുമ്പോഴേക്കും തട്ടിൻപുറത്തുനിന്നും താഴെ ഇറങ്ങിവരുന്ന ഏട്ടൻ എന്നും അതിനെ കുറിച്ച് ഓർത്തെടുക്കാറുള്ള കാര്യങ്ങളും. കഴിഞ്ഞ കുറച്ച് കാലമായി ഇതേ ഓർമ്മയാണ് എന്നിലും നിറയുന്നത്. ഇറവെള്ളത്തിൽ ഞങ്ങൾ കുട്ടികൾ (ചിലപ്പോൾ മുതിർന്നവരും) കുളിയ്ക്കാറുള്ള വീട്. എട്ടുപത്ത് അംഗങ്ങൾ ഉള്ള വീട്, ചെറുതെങ്കിലും അഞ്ചാറ് മുറികളുള്ള, ആർക്കും വലിയ സ്വകാര്യതയൊന്നുമില്ലാത്ത, എന്നാൽ ആരുടെ സ്വകാര്യതയും ഹനിയ്ക്കാത്ത ഒരിടം. എന്നും ശബ്ദമുഖരിതമായ വീട്. ഓടിട്ട ആ ഇരുനില വീട്ടിൽ ആരും ഒറ്റയ്ക്ക് ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ആരും ഒറ്റപ്പെടുന്നതും. ആരെയും ഉച്ചമയക്കത്തിന് അനുവദിയ്ക്കാതെ ഞങ്ങൾ തായം കളിയ്ക്കും. ഏകദേശം കോളേജുപഠനം തീരുംവരെയ്ക്കും ഇത് അങ്ങിനെയൊക്കെത്തന്നെ ആയിരുന്നു. വൈകുന്നേരമായാൽ ചന്തക്കുന്നിലെ ഞങ്ങളുടെ കൂട്ടുകാരൊക്കെ അവിടെ ഉണ്ടാവും. സന്ധ്യ മയങ്ങിയാൽ അച്ഛൻ മുറ്റത്തൊരു ചാരുകസേരയിട്ട് ഇരിയ്ക്കും, പിന്നെ എല്ലാവരും വലിയ ചർച്ചയാണ് - സാഹിത്യവും സംഗീതവും രാഷ്ട്രീയവുമെല്ലാം. പലപ്പോഴും അത് ഞങ്ങൾ മക്കളും അച്ഛനും തമ്മിലുള്ള യുദ്ധത്തിലാണ് അവസാനിയ്ക്കുക. ഒരുപക്ഷെ അത്തരം സംവാദങ്ങൾകൂടിയാണ് ഞങ്ങളെ വളർത്തിയത്, ഉണർത്തിയത്. കൂട്ടുകുടുംബങ്ങളുടെ മരണമാണോ കേരളത്തിൽ ഡിപ്രെഷൻ കൂടാൻ ഒരു കാരണം? നമ്മളിൽ പലർക്കും ഉള്ളുതുറക്കാൻ ഇന്ന് എത്രപേരുണ്ട്? അറിയില്ല.
കുടുംബത്തിനായി സ്വന്തം ജീവിതവസരങ്ങൾ മുഴുവൻ ത്യജിച്ചയാളാണ് അച്ഛൻ. അങ്ങിനെയാവരുത്, അവനവനുവേണ്ടിക്കൂടി ജീവിയ്ക്കണം എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കും. അച്ഛൻ പോയപ്പോൾ വല്ലാത്ത ശൂന്യത ബാക്കിയായി. രണ്ടര മാസത്തിൽ ഇരുട്ടടി പോലെ വന്ന രണ്ട് ശൂന്യതകൾ.
റേഡിയോയുടെ സമയത്തിനനുസരിച്ച് എല്ലാ ചിട്ടപ്പെടുത്തിയ വീടായിരുന്നു അത്. അമ്മ കൃത്യമായി ചെവികൊടുത്ത് ചലനാത്മകമാക്കിയ വീട്. രാവിലെ ഉണരുന്ന റേഡിയോ രാത്രി പതിനൊന്നുവരെ ഞങ്ങളുടെ ജീവിതമായും ക്ലോക്കായും നിന്നു. പാട്ടുകൾ, നാടകം, കഥകളിപ്പദങ്ങൾ....
ഞങ്ങളൊക്ക ആ വീടിനെ ഇത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. പക്ഷേ ആ വീട് വിൽക്കേണ്ടത്ത് അന്നത്തെ ആവശ്യമായിരുന്നു. വേനലായാൽ കിണറിൽ വെള്ളമില്ലാത്ത വീട്. എന്നാലും ചിലപ്പോൾ ആ വീടിനെ കുറിച്ച് ഓർക്കുമ്പോൾ ഒരു വിങ്ങൽ. ഞങ്ങൾ പെരുമഴയിൽ കടലാസുതോണി ഇറക്കിയ മുറ്റം. ഏട്ടൻ ആദ്യത്തെ കഥ എഴുതിയ വീട്. ചിമ്മിനിവിളക്കിന്റെ വെളിച്ചത്തിൽ ഞങ്ങൾ പുസ്തകങ്ങൾ കാർന്നുതിന്ന വീട്. ആത്മബന്ധങ്ങളെ ഒരുപാട് വളർത്തിയ വീട്. ഒരുപാട് സന്ദർശകർ വന്നിരുന്ന വീട് - സച്ചിമാഷ്, ബാലചന്ദ്രൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സുരാസു, ഡി വിനയചന്ദ്രൻ അങ്ങിനെ ഒരുപാടുപേർ... പിന്നെ ഏട്ടന്റെ അടുത്ത സുഹൃത്തുക്കളായ ലീലാകൃഷ്ണൻ, രാമചന്ദ്രൻ, നാരായണൻ, നന്ദൻ, ശൂലപാണി. എന്റെ കൂട്ടുകരെല്ലാവരും തന്നെ അവിടെ നിത്യ സന്ദർശകരായിരുന്നു. എവിടെയോ ചില ആത്മബന്ധങ്ങൾ മായാതെ കിടക്കുന്നു... പലതിനെയും നമ്മൾ തിരിച്ചുപിടിക്കുന്നു.
ഈയിടെ ഒരു പ്രിയസൗഹൃദം ഓർത്തെടുത്തതും തന്റെ പഴയ വീടിനെ കുറിച്ചാണ്. പച്ചപ്പിനുള്ളിൽ മഴയുടെ സംഗീതം നിറഞ്ഞ വീട്. അതിനപ്പുറമുള്ള ഓർമ്മകളെല്ലാം ഒളിമങ്ങുമ്പോഴും സ്ഫടികംപോലെ തിളങ്ങുന്ന ഓർമ്മകളിലെ വീട്, സംഗീതം, ബാല്യകൗമാരങ്ങൾ... പ്രായമായിത്തുടങ്ങുമ്പോൾ നമ്മൾ ചില ഓർമ്മകളെ വല്ലാതെ തിരിച്ചുപിടിക്കും. വേരുകളിലേക്ക് തിരികെ നടക്കും. അത്തരം ഓർമ്മകളിൽ നിന്നാണ് നമ്മൾ നമ്മളെ കണ്ടെത്തുന്നത്, നമ്മളെ തിരിച്ചറിയുന്നവരെയും. അതൊരു ആത്മീയാനുഭവമാണ്, പഴകുന്തോറും ലഹരിനുരയുന്ന വീഞ്ഞ് പോലെ. പങ്കുവയ്ക്കാൻ ഒരേ ഓർമ്മകൾ ഉണ്ടാവുക എന്നത്, ഒരേ ചിന്തകൾ ഉണ്ടാവുക എന്നത് നമ്മളെ പലരെയും പരസ്പരം ബന്ധിപ്പിച്ചുനിർത്തുന്ന നൂലാണ്, എല്ലാവർക്കും അതിന് കഴിയില്ലെങ്കിലും. ഒരു പ്രായം കഴിയുമ്പോൾ ആ നൂലിന്റെ കരുത്തിൽ നമ്മൾ ജീവിയ്ക്കാൻ തുടങ്ങും. മനസ്സുകളെ ബന്ധിയ്ക്കും. ഈ അൻപത്തേഴാം വയസ്സിൽ എന്നെ ഞാനാക്കി നിർത്തുന്ന പലതും എന്റെ നാട്ടിലായിരുന്നു എന്ന് ഞാൻ അറിയുന്നു, അതിനെയെല്ലാം പാകപ്പെടുത്തിയത് മഹാനഗരങ്ങളാണെങ്കിലും. കവിതകളിലേക്കുള്ള മടക്കം വേരുകളിലേക്കുള്ള മടക്കം കൂടിയാണ് എനിയ്ക്ക്.
പറഞ്ഞുവന്നത് മഴയെക്കുറിച്ചാണ്, അമ്മയെക്കുറിച്ചും. കട്ടൻകാപ്പിയും ഗസലും ഒന്നുമല്ല ഞങ്ങളുടെ മഴക്കാല ഓർമ്മകൾ, ചക്കപ്പുഴുക്കാണ്. മഴക്കാലത്ത് പഴുത്താൽ രുചി കുറയുന്ന ചക്ക പച്ചയിലേ പുഴുക്കാവും.
വെള്ളക്ഷാമമുള്ള ഞങ്ങൾക്ക് മഴ ഒരു ആഘോഷമായിരുന്നു, ഒട്ടും കാല്പനികമല്ലാത്ത ആഘോഷം. വെള്ളം എവിടെയും കെട്ടികിടക്കാതെ ഒഴുക്കിവിടാൻ അമ്മയും അച്ഛനും ഞങ്ങളുമെല്ലാം കൈക്കോട്ടുമായി ഇറങ്ങും. പച്ചപ്പ് പടരും. കർക്കിടകം ആയാൽ അമ്മ കൃത്യമായി ശീബോധി വെയ്ക്കും, രാമായണം വായിക്കും പക്ഷെ ആ പേരും പറഞ്ഞു അമ്മ മത്സ്യം വീട്ടിൽ കയറ്റാതെ ഇരിക്കുകയൊന്നുമില്ല. അമ്മയ്ക്ക് ഒരു കഷ്ണം ഉണക്കമീനെങ്കിലും ഇല്ലെങ്കിൽ ചോറ് ഇറങ്ങില്ല. പാലക്കാട്ടുകാരിയായ എന്റെ ഏട്ടത്തിയമ്മ കരുതിയിരുന്നത് ഉണക്കമീൻ അതേ രൂപത്തിൽ കടലിൽ നിന്നും വരുന്നതാണ് എന്നായിരുന്നു. ഇപ്പോളും ഞങ്ങൾ അതുപറഞ്ഞ് അവരെ കളിയാക്കും. പക്ഷെ ഇപ്പോൾ അവർക്കും വേണം മീൻ! ഭക്ഷണം നമ്മളെ ചേർത്തുനിർത്തുന്ന ഒരു ബോണ്ട് കൂടിയാണ്.
കർക്കടകം ഒന്നിന് മുക്കിടി ഒരു ആചാരമായിരുന്നു. ദശപുഷ്പങ്ങൾ, ആര്യവേപ്പില, ഇഞ്ചി, വെള്ളുള്ളി, മഞ്ഞൾ, കുരുമുളക്, ജീരകം... അങ്ങിനെ ചില കൂട്ടുകൾ മോരിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിക്കണം. വീടുമാറിപ്പോയിട്ടും എന്ത് തിരക്കുണ്ടെങ്കിലും ഏട്ടൻ മുക്കിടി കുടിയ്ക്കാനെത്തുമായിരുന്നു വീട്ടിൽ. അമ്മ പോയപ്പോൾ അനിയത്തി സുജാത ആ ശീലം തുടർന്നു. അമ്മയുടെ ഇടത്തിലേക്ക് എത്ര മനോഹരമായാണ് അവൾ കടന്നുവന്നത് എന്ന് ഏട്ടത്തിയമ്മ ഇടയ്ക്കിടെ ഓർക്കും. അങ്ങിനെ അവളുടെ വീട് ഞങ്ങൾക്ക് തറവാടായി. അവളില്ലാത്ത അവളുടെ വീടിന്റെ ശൂന്യത ഞങ്ങളെ പിന്തുടരുന്നതും അതുകൊണ്ട് തന്നെ. ഇത്തവണ ഏട്ടൻ മുക്കിടി കുടിച്ചുകാണുമോ? ഉള്ള് വീണ്ടും വിങ്ങുന്നു. ഷീല സുജയിൽ നിന്നാണ് മുക്കിടിയുടെ രാസവിദ്യ പഠിച്ചത്. ഇപ്പോൾ കണ്ണൂരിൽ ഞങ്ങളുടെ വീട്ടിലും അവൾ അത് പിന്തുടരുന്നു.
വൃശ്ചികമാസമാകുമ്പോഴേക്കും കൂവപ്പൊടിയ്ക്കായി കൂവ അരയ്ക്കാൻ തുടങ്ങും. തിരുവാതിരയ്ക്ക് കൂവ വിരകാൻ. ആദ്യമൊക്കെ കൂവ ഇങ്ങനെയും കഴിക്കുമോ എന്ന് ഷീലയ്ക്ക് അത്ഭുതമായിരുന്നു, ഇപ്പോളതും ശീലമായി. അതുപോലെ തന്നെ പഴുത്ത മാങ്ങ കൂട്ടി പുട്ട് കഴിക്കുന്നതും അവൾക്ക് വിചിത്രമായിരുന്നു. സാംസ്കാരികമായ വൈവിധ്യം അതല്ലെ.
ഞാൻ ഓർക്കാറുണ്ട് ഞങ്ങളുടെ നാട്ടിലെ അമ്പലങ്ങളിലെ പൂരത്തിനൊക്കെ വാണിഭം ഉണ്ടാവും. പണ്ട് പതിരുവാണിഭം എന്നാണ് പറയുക. പൊന്നാനിയിലെ മീൻപിടുത്തക്കാരുടെ (പൂശീലന്മാർ) വീട്ടുകാരികൾ ഉണക്കമീനുമായി വന്ന് പതിരിനു പകരം മീൻ കൊടുക്കും. വാസ്തവത്തിൽ അത് നെല്ലുതന്നെയാണ്. ഇതാണ് കുത്തിയെടുത്ത് ഉണ്ടയാക്കി മീൻപിടിയ്ക്കാൻ പോകുമ്പോൾ അവർ കൊണ്ടുപോകുന്നത്. ഇതല്ലാതെ പച്ചമീൻ കച്ചവടവും ഉണ്ടാവും ഈ പൂരപ്പറമ്പുകളിൽ. മീനില്ലാത്ത കുളങ്ങര വേലയെ കുറിച്ച് ഓർക്കാൻ പോലും ഞങ്ങൾക്കാവില്ല. ഒരു വിശ്വാസത്തെയും അത് ഹനിച്ചില്ല, ഒരു വിശ്വാസക്കാരും സമരംചെയ്തില്ല. അങ്ങിനെ ഒരു കുളങ്ങര വേല ദിവസമാണ് അമ്മ പോയത്. നന്നാക്കി വെച്ച മീൻ അന്ന് അടുപ്പിൽ കയറ്റിയില്ല. ഞങ്ങളാരും ഉണ്ടില്ല.
പൂരക്കാലമാകുമ്പോഴേക്കും അമ്മ മണ്ണുകൊണ്ട് മുറ്റത്തിന് ചുറ്റുമുള്ള തിണ്ടെല്ലാം പുതുക്കിപ്പണിയും, മുറ്റം ചാണകം മെഴുകും. അതും അമ്മയുടെ നേതൃത്വത്തിൽ ഒരു കൂട്ടായ്മ ആയിരുന്നു. ആ മുറ്റത്ത് കുളങ്ങരയിൽ നിന്നുള്ള തിറയും പൂതനും നിറഞ്ഞാടും. പുതിയ വീട്ടിലും അമ്മ ഇതെല്ലം തുടർന്നെങ്കിലും തിറയും പൂതനും അവിടെ വരാറില്ല. ഒരു കിലോമീറ്ററിന് ഇപ്പുറം പുതിയ വീട് മറ്റൊരു ദേശത്താണ്! അന്നൊക്കെ മകരത്തിന് തണുപ്പായിരുന്നു, വയലേലകളിൽ മഞ്ഞുണ്ടാവും. പൂരം കഴിയുമ്പോൾ വേനൽ കടന്നെത്തും, കിണറിൽ വെള്ളം വറ്റും ഞങ്ങൾ പാടത്തിന്റെ കരയ്ക്കുള്ള പുന്നക്കൽ തറവാട്ടിൽ പോയി വെള്ളം കൊണ്ടുവരും. സ്കൂൾ അവധിക്കാലത്ത് അതും ഒരു ആഘോഷമാണ് ഞങ്ങൾ ഒരുപാട് വീട്ടുകാർക്ക്. അങ്ങിനെയിരിക്കെ പൊടുന്നനെ മഴ പെയ്യും. സ്കൂൾ തുറക്കും. അമ്മ ഞങ്ങളുടെ അടുക്കളമുറ്റത്തെ കടപ്ലാവിൽ ഓലകെട്ടി അതിലൂടെ ഊർന്നിറങ്ങുന്ന തെളിഞ്ഞ വെള്ളം കുടത്തിലും ചെമ്പിലുമെല്ലാം നിറയ്ക്കും, തലയിൽ തോർത്തും കെട്ടി പറമ്പിലിറങ്ങും. മഴ എല്ലായിടത്തും നിറയും, അമ്മയും.
ഇപ്പോഴാണോർത്തത്, എല്ലാ ഋതുവിലും ജീവിതം നിറച്ച അമ്മയ്ക്ക് സ്വന്തമായി ഒരു കുടയുണ്ടായിരുന്നില്ലല്ലോ ഈശ്വരാ!!!

Saturday, April 20, 2024

ഋതു



ചില ഋതുക്കളുണ്ട് 
എല്ലാ ഇലകളും കൊഴിയുമ്പോൾ
ഒരു നാമ്പുമാത്രം ബാക്കിവെക്കുന്നവ,
പ്രഭാതത്തിലെ ഹിമകണത്തിനു
സൂര്യനെ നിറയ്ക്കാൻ.

ചില പുൽനാമ്പുകളുണ്ട്
ഗ്രീഷ്മസൂര്യനോടു ചിരിച്ച്
മഴയുടെ വഴിയേ കണ്ണുംനട്ട്
ഉള്ളിൽ ബാക്കിവെച്ച പച്ചപ്പ്
മരുപ്പച്ചപോലെ കാത്തുവെക്കുന്നവ.

ഇനിയും കരയാൻ വയ്യെന്നു പറഞ്ഞു 
നീ ഏതു ഋതുവിനെയാണു 
മാറ്റിയെഴുതിയത്?
ഉള്ളിൽ നുരയുന്ന
ഏത് ചഷകത്തിലാണു 
നീ നദിയായി നിറഞ്ഞൊഴുകിയത്?

ചില ഋതുക്കളുണ്ട്
നിന്നെ വായിക്കുമ്പോൾ
ഉള്ളിൽ നിറയുന്നവ,
എത്ര വായിച്ചാലും
തീരാതെ നിൽക്കുന്നവ.
ചില ഋതുക്കളുണ്ട്
ഒരു ഋതുഭേദത്തിലും
മാറാതെ നിൽക്കുന്നവ
രണ്ടു കാലങ്ങൾക്കിടയിലെ
നേർരേഖ പോലെ
നീയായ്‌ നിറയുന്നവ.

Friday, December 8, 2023

മഞ്ഞുകാലം

നീ അയച്ച മഞ്ഞുകാലം,
കറുപ്പിലും വെളുപ്പിലും
ഒരു വർണ്ണചിത്രം.
2
ഏകാകികളായ രണ്ട്‌ സഞ്ചാരികൾ നമ്മൾ
നീ മഞ്ഞുവീണ പർവതങ്ങൾ തേടിയും
ഞാൻ തിരയടിക്കുന്ന സമുദ്രത്തിന്റെ
ആഴങ്ങൾ തേടിയും
നിന്നിലേക്കുള്ള ദൂരം അളന്നു ഞാൻ
എന്റെ ആഴങ്ങളിൽ എത്തുന്നു
എന്റെ അഗ്നിയിൽ
ഞാൻ തന്നെ വേവുമ്പോൾ
നീ ചിറകടിച്ചുയരുന്നു. 
3
വാക്കുകൾക്കിടയിലെ
വിങ്ങുന്ന മൗനമാണ് ഞാൻ
തൊണ്ടയിൽ കുരുങ്ങികിടക്കുന്നുണ്ട്
മുള്ളുതറച്ചപോലെ ഒരു വിലാപം.
ഉച്ചിയിൽ വെയിൽ പൂക്കുമ്പോൾ
നമ്മൾ പകുക്കുന്നു
ആർക്കും കാണാത്ത ഇരുൾ.
ഭയത്തിൽ പൊതിഞ്ഞ ചുംബനം,
ഉന്മാദത്തിന്റെ തീരങ്ങൾ
തിരയൊടുക്കങ്ങൾ.
എന്റെ നിറങ്ങൾക്കിടയിൽ പടരുന്ന
വെളുപ്പിനെ
നീ ശൂന്യതയെന്നു വിളിക്കും
ഞാൻ വെളിച്ചമെന്നും.
മഞ്ഞുപാളികൾക്കിടയിൽ
സുഷുപ്തമായ അഗ്നിപോലെ
വെളിച്ചം ബാക്കിയാവുന്നു.

Thursday, October 12, 2023

കാവേരിയുടെ പുരുഷൻ - ജ്വരബാധിതമായ യാത്ര


ചെറുകഥയാണ് ഒരു എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് വിശ്വസിക്കുന്ന ഒരു വായനക്കാരനാണ് ഞാൻ. ആറ്റിക്കുറുക്കി എഴുതുക പരത്തി എഴുതുമ്പോലെ അത്ര ലളിതമല്ല. അതൊരുപക്ഷേ എന്റെ മുൻവിധിയാവാം. ഈ മുൻവിധികൊണ്ട് കൂടിയാവാം, എന്റെ ജ്യേഷ്ഠന്റെ ചെറുകഥകളെ നോവലുകളെക്കാൾ മേലെയാണ് ഞാൻ പ്രതിഷ്ഠിക്കുന്നത്. എന്നാൽ ആ മുൻവിധിക്കുമുണ്ട് ചില തിരുത്തുകൾ. അതിൽ ഒന്നാണ് 'കാവേരിയുടെ പുരുഷൻ'. ഏട്ടന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ 'അമ്ലം കണക്കെ ഇറ്റുവീണ് മാംസം തുളച്ച് സഞ്ചരിച്ച' ഓർമ്മകൾ. പത്ത് ചെറിയ അദ്ധ്യായങ്ങളിൽ അശാന്തമായ ഒരു വലിയ യാത്ര - കാവേരിയിലേക്ക്, കാവേരിയിൽ നിന്ന്.... 
കാവേരി എന്ന പെൺകുട്ടി, തല മുണ്ഡനം ചെയ്തശേഷം കാവേരിയുടെ ഉത്ഭവസ്ഥാനത്ത്  മുങ്ങി നിവരുന്നത് തനിക്കു വേണ്ടി ഒരു പുരുഷൻ വരാനാണ്.  അവളത് ചെയ്യുന്നത് തന്റെ അച്ഛനുവേണ്ടിയാണ്. ആ സ്നാനത്തിൽ അച്ഛൻ ജലത്തിൽ അലിഞ്ഞുപോവുകയും അവളുടെ പുരുഷൻ അവതരിക്കുകയും ചെയ്യുന്നു. ഏട്ടന്റെ തന്നെ 'ഭൂമിയുടെ നിലവിളി' എന്ന കഥയിലെ പോലെ ഭാര്യയിൽ പാപം ആരോപിച്ച് അവളെ മുണ്ഡനം ചെയ്യിച്ച് നദിയിൽ മുക്കുകയല്ല ഇവിടെ. തന്റെ മാത്രം പുരുഷനെ തേടി അവൾ മുങ്ങുകയാണ്. എന്നാൽ അവളിലേക്ക് ഒഴുകിവന്നവനാകട്ടെ ഒരിയ്ക്കലും അവസാനിക്കാത്ത പൊറുതികേടുകൾ മാത്രമുള്ള ഒരാൾ -  നാട്ടുവൈദ്യനായി, പച്ചകുത്തുകാരനായി, പ്രണയിയായി, ഊരുതെണ്ടിയായി... ഒടുങ്ങാത്ത അലച്ചിലുകളുമായി ഒരുവൻ. 
കാവേരിയും അവളുടെ പുരുഷനും. ഉടലുകൊണ്ടും, ഉയിര് കൊണ്ടും പ്രണയംകൊണ്ടും കാമം കൊണ്ടും ഒന്നുചേരുമ്പോഴും ഒന്നാകാൻ കഴിയാതെ പോയവർ. തന്റെ പുരുഷൻ പോയാൽ മടങ്ങിവരില്ല എന്നവൾ ഭയക്കുന്നു, അത് പൊരുളില്ലാത്ത ഭയമല്ല താനും. എന്നിട്ടുമയാൾ ഊരുതെണ്ടി മടങ്ങിയെത്തിയത് ആർക്കുവേണ്ടിയാണ്? 'നിങ്ങളുടെ ഭാഷ എനിക്ക് മനസ്സിലാവുന്നില്ല' എന്ന് തേങ്ങുന്ന കാവേരിക്കുവേണ്ടി? അല്ല. പൊറുതികേടുകളിലൂടെ ഒഴുകാൻ വിധിക്കപ്പെട്ടവനാണ് കാവേരിയുടെ പുരുഷൻ. എല്ലാ തിരിച്ചുവരവും മറ്റൊരു യാത്രയിലേക്കാണ്, ലക്ഷ്യമില്ലാത്ത യാത്ര.   

"മഴയിലൂടെ അനന്തദൂരങ്ങൾക്കപ്പുറത്ത് നിന്ന് ഒരു ശബ്ദം ഞാനപ്പോൾ കേട്ടുവോ?

ഞാൻ മഴയിലേക്ക് ചെവിയോർത്തു.

നേരാണ്.

ആ ശബ്ദം അവർത്തിക്കുകയാണ്. ഇനിയേത് നദീതടമാണ് മഴയിലൂടെ എന്നെ വിളിക്കുന്നത്?

മോഹിപ്പിക്കരുതേ മോഹിപ്പിക്കരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചുപോയി." അതാണയാൾ! ഒരു നദിയിൽ നിന്നും മറ്റൊന്നിലേക്ക് സ്വയം ഒഴുകുന്നവൻ. അതോ അവൻ തന്നെയാണോ നദി. ഒരു തടത്തിൽ നിന്നും മറ്റൊന്നിലേക്ക് പ്രവഹിക്കുന്ന നദി.
ഏട്ടന്റെ കഥകളിൽ ആദ്യകാലം തൊട്ടേ ഉള്ള ജ്വരബാധ അതിന്റ ഉച്ഛസ്ഥായിയിൽ എത്തുന്നു ഈ കൊച്ചുനോവലിൽ. പുരുഷന്റെ ജ്വരബാധിതമായ യാത്രയാണീ നോവൽ - ഉടലിൽ നിന്ന്, പെണ്ണിൽ നിന്ന്, കാമനകളിൽ നിന്ന് എല്ലാം മോചനം തേടുമ്പോളും അതിലേക്ക് തന്നെ തിരിച്ചെത്തുന്ന പൊറുതികേടുകൾ മാത്രം നിറയുന്ന യാത്ര, ജ്വരബാധയിലേക്കുള്ള യാത്ര. അതെ, അങ്ങനെയൊരാളെയാണവൾ കാത്തിരിക്കുന്നത് എന്നത് മറ്റൊരു വൈചിത്ര്യം. 
ഒരുപക്ഷെ, "If they be two, they are two so
As stiff twin compasses are two;
Thy soul, the fixed foot, makes no show
To move, but doth, if the other do."

എന്ന് 'A Valediction: Forbidding Mourning' എന്ന കവിതയിൽ ജോൺ ഡൺ പറഞ്ഞതുപോലെയാണ് കാവേരിയുടെ കാത്തിരിപ്പ്. 

Such wilt thou be to me, who must,
Like th' other foot, obliquely run;
Thy firmness makes my circle just,
And makes me end where I begun. എന്ന് തന്റെ പുരുഷൻ പറയുമെന്ന് അവൾ കരുതുന്നുണ്ടാവാം. 
അഗസ്ത്യന്റെ കമണ്ഡലുവിലൊതുങ്ങാത്ത കാവേരി പക്ഷെ ഇവിടെ നിശ്ചലയാണ്. ആ നിശ്ചലതയാണ് അവളുടെ ഒഴുക്ക്. കമണ്ഡലുവിൽ നിന്നും അനന്ത വിശാലതയിലേക്ക് ഒഴുകിയ കാവേരി എല്ലാ ബന്ധനങ്ങളെയും പൊട്ടിച്ചെറിയുമ്പോൾ തന്നിൽ നിന്നും എത്ര ദൂരേക്ക് ഒഴുകിയാലും  തന്റെ പുരുഷൻ തന്നിലേക്ക് തന്നെ തിരിച്ചൊഴുകും എന്ന് വിശ്വസിക്കുന്നവളാണ് ഇവിടെ നിശ്ചലയായി കാത്തിരിക്കുന്ന കാവേരി; ഒഴുക്കുകളിൽ നിന്നുള്ള മോചനമാണ് തന്റെ ജന്മദൗത്യം എന്ന് കരുതുന്നവൾ.
അവൾക്കവൻ കാവേരിയുടെ പുരുഷനാണ്, അവനാകട്ടെ കാവേരി തന്റെ പൊറുതികേടുകളിലൂടെ ഒഴുകുന്ന പല പ്രവാഹങ്ങളിൽ ഒന്ന് മാത്രം, പനിക്കിടക്കയിലെ പല വിഭ്രാന്തികളിൽ ഒന്ന്. 'കാവേരിയുടെ പുരുഷൻ' പനിക്കോളിലൂടെയുള്ള ഒരു യാത്രയാണ്, ജ്വരബാധിതമായ ഒരു യാത്ര. 

-പി സുധാകരൻ