Tuesday, December 29, 2020

നിശ്ശബ്ദത

കൂമ്പിയ കണ്ണുകളിൽ 
തിരയൊടുങ്ങിയ കടൽ, 
വാടിവീണ പൂവിൽ നിന്നും 
ഒരു ശലഭ വസന്തം, 
ഒരു കുഞ്ഞുവിത്തിൽ നിന്നും 
ഒരു വൻമരം, 
ദൂരെയെവിടെയോ കൊടുംകാടുകൾക്കപ്പുറം
ഉദിക്കാൻ മറന്ന സൂര്യൻ, 
നീയും ഞാനും എന്ന ഗ്രഹത്തിൽ 
അനാഥമായ 
ഒരു ചോരത്തുള്ളി, 
മഞ്ഞുപൊഴിഞ്ഞ കാലം നിറയെ 
പിറക്കാൻ മറന്ന വാക്കുകൾ ....
കൂമ്പിയ കണ്ണുകൾ...  
തിരകൾ...
നിശ്ശബ്ദത

1 comment:

  1. കഴിയുമെങ്കിൽ
    ഒരു നല്ല വാക്ക് പറഞ്ഞു തരണം
    പേക്കാറാനൊരു ചില്ലയും

    ReplyDelete