Friday, January 11, 2019

ഉടലടയാളങ്ങൾ

ചില നേരങ്ങളിൽ മിന്നുന്ന 
ഉടലടയാളങ്ങൾ 
കൊള്ളിയാൻ പെയ്യുന്ന ഓർമ്മകൾ, 
പെയ്യാറുണ്ട് ചില നേരങ്ങളിൽ 
തിരയിൽ വലിച്ചെറിഞ്ഞ മറവികൾ 
ചില നേരങ്ങളിൽ വാതിലിൽ മുട്ടാറുണ്ട് 
തിരയടിയിൽ എറിയപ്പെട്ടു
വഴി തെറ്റിയൊരു യാത്രികനെപ്പോലെ 
ഏകാന്തതയുടെ  കാവൽക്കാരൻ. 
ഉടലിലെ നക്ഷത്രങ്ങൾ കണ്ണടക്കാറില്ല 
അവ 
ഓർമകളായി  പെയ്യുന്നു നിന്നിൽ 
മരണമായി എന്നിലും.
ഇല പൊഴിക്കാറുണ്ട് കാലം 
വേരറുക്കാറുണ്ട് 
എന്നിട്ടും പൊടിക്കുന്നു നാമ്പുകൾ 
ചാരത്തിൽ നിന്നും 
ചിറകു വിടർത്തിയ  സ്വപ്‌നങ്ങൾ 
ചില നേരങ്ങളിൽ പെയ്യാറുണ്ട് 
കാലം തെറ്റിയ കല്പനകൾ 
അപ്പോഴും നമ്മൾ പെറുക്കിയെടുക്കാറുണ്ട് 
നക്ഷത്രക്കണ്ണുള്ള ആലിപ്പഴങ്ങൾ 
തിരുപ്പിറവിയുടെ വഴിയടയാളങ്ങൾ

No comments:

Post a Comment